20 April 2024 Saturday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ മർത്തംമറിയം വനിത സമാജം യോഗം സമാപിച്ചു

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ മർത്തംമറിയം വനിത സമാജം യോഗം സമാപിച്ചു


ചാലിശേരി സെൻറ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ നടന്നു വന്ന  തൃശൂർ ഭദ്രാസനം   കുന്നംകുളം മേഖല മർത്ത മറിയം വനിതാ സമാജം മേഖല യോഗം സമാപിച്ചു.മേഖല  യോഗം പെങ്ങാമുക്ക് പള്ളി വികാരി ഫാ.ബിൻസൺ ബാബു മന്നാലിക്കുടി ഉദ്ഘാടനം ചെയ്തു.കുന്നംകുളം മേഖല പ്രസിഡന്റ് ഫാ. യെൽദോസ് ചിറക്കുഴിയിൽ   അദ്ധ്യക്ഷനായി.വന്ദ്യ ജെക്കബ് ചാലിശ്ശേരി കോർ എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി.ഇടവക വികാരി ഫാ.റെജി കൂഴിക്കാട്ടിൽ ട്രസ്റ്റി സി.യു. ശലമോൻ , സെക്രട്ടറി പി.സി. താരുകുട്ടി ,  മാനേജിംഗ് കമ്മറ്റിയംഗം ആന്റണി കെ.സി.

ഭദ്രാസന  സമാജം വൈസ് പ്രസിഡന്റ്‌ അമ്മിണി ഐസക് ,  ഭദ്രാസന സെക്രട്ടറി  സിജി ഏലിയാസ്, ഭദ്രാസന ട്രഷറർ  ഓമന പീറ്റർ ,

മേഖല സെക്രട്ടറി ഷെറി സജീഷ്, ചാലിശേരി യൂണിറ്റ് വൈസ് പ്രസിഡന്റ് നവോമി ചാലിശേരി , സെക്രട്ടറി ജോളി സണ്ണി , ജിഷ അനീഷ്, പ്രേമ എന്നിവർ സംസാരിച്ചു. മേഖല അംഗങ്ങളുടെ വിവിധ പരിപാടികളും , സ്നേഹ വിരുന്നും ഉണ്ടായി . നിരവധി വിശ്വാസികൾ പങ്കെടുത്തു.