26 April 2024 Friday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളില്‍ മലയാളത്തിളക്കം പദ്ധതിക്ക് തുടക്കമായി.

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളില്‍ മലയാളത്തിളക്കം പദ്ധതിക്ക് തുടക്കമായി. 


ചങ്ങരംകുളം:ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ മലയാളത്തിളക്കം പദ്ധതിക്ക് തുടക്കമായി.സർവ്വശിഷയാൻ കേരളയുടെ നേതൃത്വത്തിൽ  മാതൃ ഭാഷ മലയാളത്തെ  പരിപോഷിക്കുക , കലാ - സാഹിത്യം , കവിത  തുടങ്ങിയ  സർഗ്ഗവാസനകളെ ഉണർത്തുന്നതിനായി യു.പി. വിഭാഗം വിദ്യാർത്ഥികൾക്കാണ് പദ്ധതി  നടപ്പിലാക്കുന്നത്.സ്കൂളിൽ നടന്ന മലയാള തിളക്കം പദ്ധതി  വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ആനിവിനു ഉദ്ഘാടനം ചെയ്തു.

ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിഷ അജിത് കുമാർ അദ്ധ്യക്ഷനായി.

പി.ടി.എ പ്രസിഡൻ്റ് പി.കെ കിഷോർ ആമുഖ പ്രസംഗം നടത്തി.ബി.ആർ.സി പ്രതിനിധി സൽമത്ത് പദ്ധതി വിശദീകരിച്ചു.

വിദ്യാർത്ഥികൾക്ക് പുസ്തകങ്ങൾ വിതരണം ചെയ്തു.അദ്ധ്യാപകരായ    രാധകൃഷ്ണൻ ,സുനിൽ ,മെറി ,ഷാജിത  ,നിഷ , കല ,ഷെമീറ  എന്നിവർ സംസാരിച്ചു.സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ്.ദേവിക സ്വാഗതവും ,   അദ്ധ്യാപിക സരിത നന്ദിയും പറഞ്ഞു.