25 April 2024 Thursday

സ്വാതന്ത്ര്യ ദിനം:രാഷ്ട്രപതിയുടെ ആദ്യ അംഗീകാരം നേടിയ സൈനീകന്റെ സഹധർമ്മിണി നവോമി ഇട്ട്യേച്ചനെ ആദരിച്ചു

ckmnews

സ്വാതന്ത്ര്യ ദിനം:രാഷ്ട്രപതിയുടെ ആദ്യ അംഗീകാരം നേടിയ   സൈനീകന്റെ  സഹധർമ്മിണി നവോമി ഇട്ട്യേച്ചനെ ആദരിച്ചു.


ചങ്ങരംകുളം: രാജ്യത്തിന്റെ  എഴുപത്തിയഞ്ചാം സാതന്ത്ര്യ ദിനത്തിൽ മൂന്ന് പതിറ്റാണ്ടോളം സൈനീകനായിരുന്ന ചാലിശേരി ഗ്രാമത്തിന്   രാഷ്ട്രപതിയിൽ നിന്ന്  ആദ്യത്തെ  അംഗീകാരം എത്തിച്ച് നൽകിയ സൈനീകൻ പി.വി. ഇട്ടേച്ചന്റെ സഹധർമ്മിണി    നവോമി ഇട്ട്യേച്ചനെ ചാലിശേരി ജനമൈത്രി പോലീസ് ആദരിച്ചു.സ്വാതന്ത്ര ദിനത്തിനോടുനുബന്ധിച്ച്  തിങ്കളാഴ്ച രാവിലെ പതിമൂന്നാം വാർഡ് ചാലിശേരി അങ്ങാടി പുലിക്കോട്ടിൽ വീട്ടിലെത്തിയ ജനമൈത്രി  പോലീസ് അഡീഷണൽ സബ്ബ് ഇൻസ്പെകടർ കെ.എ ഡേവി നവോമിയെ പൊന്നാട അണയിച്ച് ആദരിച്ചു.1965 , 1972 കാലഘട്ടങ്ങളിൽ പാകിസ്ഥാൻ യുദ്ധത്തിൽ നേരിട്ട് പങ്കെടുത്ത  ചാലിശേരി ഗ്രാമത്തിൽ നിന്ന് ആദ്യമായി ഇന്ത്യൻ എയർഫോഴ്സിൽ  വാറന്റ് ഓഫീസറായ ധീര ദേശാഭിമാനികളിൽ ഒരാളായിരുന്ന പരേതനായ  പി.വി.ഇട്ട്യേച്ചൻ രാജ്യത്തിനും , നാടിനും , സേനക്കും ചെയ്ത സേവനങ്ങൾ ഗ്രാമം എക്കാലവും സ്മരിക്കുമെന്ന്  എ.എസ്.ഐ ഡേവി പറഞ്ഞു.എൺപതാം വയസ്സിൽ  ഭർത്താവിന്റെ ഓർമ്മക്ക് മുമ്പിൽ  സഹധർമ്മിണി നവോമിക്ക് ലഭിച്ച ആദരവ് ഗ്രാമത്തിനും ദേശവാസികൾക്കും കുടുംബത്തിനും  ഏറെ ആഹ്ലാദമായി.


ചടങ്ങിൽ പഞ്ചായത്തംഗം ആനി വിനു ,  ജനമൈത്രി ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ , കെ.ഡി അഭിലാഷ് , പഞ്ചായത്ത് കോഡിനേറ്റർ പ്രദീപ് ചെറുവാ ശേരി , മക്കളായ വിൽസൻ , ആനി , ഇട്ടൂപ്പ് , സാബു മരുമക്കളായ കെ.എം ജെയിംസ് , സിസി വർഗ്ഗീസ് , സുമിഇട്ടൂപ്പ്   എന്നിവരും പേരമക്കളും  പങ്കെടുത്തു.