19 April 2024 Friday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ ദു:ഖവെള്ളി ആചരിച്ചു.

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ 

ദു:ഖവെള്ളി  ആചരിച്ചു.


ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശുക്രിസ്തുവിൻ്റെ പീഢാ സഹനത്തിൻ്റെ ഓർമ്മ പുതുക്കി ദു:ഖവെള്ളി ആചരിച്ചു. പള്ളി നഷ്ടപ്പെട്ട് നടന്ന ആദ്യ ദു:ഖവെള്ളിചാരണത്തിൽ  ഉച്ചവെയിലിനെ വകവെക്കാതെ വിശ്വാസികളുടെ ത്യാഗ തീഷ്ണത ചരിത്രമായി.വെള്ളിയാഴ്ച രാവിലെ യെൽദോ മോർ ബസ്സേലിയോസ് ചാപ്പലിൽ പ്രഭാത പ്രാർത്ഥനയോടെ ശൂശ്രഷകളാരംഭിച്ചു.മൂന്നാംമണി നമസ്കാരത്തിനു ശേഷം

പടയാളികൾ യേശുവിനെ കുരിശും ചുമന്ന് ഗോഗുൽത്താ മലയിലേക്ക്  നടത്തി കൊണ്ടു പോയത്തിനെ അനുസ്മരിച്ച് സ്ളീബാ വഹിച്ച്  ആദ്യ പ്രദക്ഷിണം നടത്തി.ആറാം മണി ,ഒമ്പതാം മണി നമസ്ക്കാരത്തിനു ശേഷം 

  ഫാ.ജെക്കബ് കക്കാട്ട് ദു:ഖവെള്ളി അനുസ്മരണ പ്രഭാഷണം നടത്തി .ദു:ഖവെള്ളിയുടെ  സ്ളീബാ വന്ദന ശൂശ്രുഷകൾ തുടങ്ങി പഴമ വായന ,ശ്ളീഹ വായന ,ഏവൻഗേലിയോൻ വായനക്കു ശേഷം വൈദീകനും  , മദ്ബഹശൂശ്രുഷകരും സ്ളീബായെ വന്ദിച്ചു.തുടർന്ന് വിശ്വാസികൾ എല്ലാവരും തലകൾകുനിച്ച്  സ്ളീബാ വന്ദിച്ചു.ക്രിസ്തുവിൻ്റെ ശരീരം കുരിശിൽ നിന്ന് ഇറക്കി കബറടക്കാൻ കൊണ്ടു പോകുന്നതിനെ അനുസ്മരിച്ച് രണ്ടാമത്തെ പ്രദക്ഷിണം നടത്തി.സ്ളീബാ ഘോഷത്തിനു ശേഷം

കബറടക്ക ശൂശ്രഷ ,  

 മാലാഖമാരുടെ സ്തുതിപ്പ് , വിശ്വാസ പ്രമാണത്തോടു കൂടി ദുഃഖവെള്ളി തിരുകർമ്മങ്ങൾ സമാപിച്ചു. യേശു നാഥനെ ദാഹിച്ചപ്പോൾ കയ്പും കാടിയും നൽകിയതിൻ്റെ ഓർമ്മ കായി   പങ്കെടുത്ത വിശ്വാസികൾ   കയ്പ് നീരും ഭക്ഷിച്ചു.എല്ലാവരും കഞ്ഞിയും കടുമാങ്ങയും കഴിച്ചു.ശൂശ്രൂഷകൾക്ക്    ഫാ.ജെക്കബ് കക്കാട്ട്   കാർമ്മികത്വം വഹിച്ചു. ട്രസ്റ്റി ജിജോ ജെക്കബ് , സെക്രട്ടറി കെ.സി വർഗീസ് ,പള്ളി മാനേജിംഗ് കമ്മറ്റി ,ഭക്തസംഘടന ഭാരവാഹികൾ നേതൃത്വം നൽകി.