01 May 2024 Wednesday

പട്ടിശ്ശേരി ജി.ജെ.ബി.സ്കൂളിൽ പുതുതായി നിർമ്മിച്ച സ്റ്റേജ് ഉദ്ഘാടനം ചെയ്തു

ckmnews



ചാലിശ്ശേരി:പട്ടിശ്ശേരി ജി.ജെ.ബി.സ്കൂളിൽ പുതുതായി നിർമ്മിച്ച സ്റ്റേജിന്റെ ഉദ്ഘാടനം  തൃത്താല എം.എൽ.എ , വി.ടി ബലറാം നിർവ്വഹിച്ചു.എം എൽ എയുടെ പ്രത്യേക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ചാണ് സ്റ്റേജ് നിർമ്മിച്ചിരിക്കുന്നത്.ചടങ്ങിൽ  ചാലിശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.വി. സന്ധ്യ അദ്ധ്യക്ഷനായി.തൃത്താല ഉപജില്ല വിദ്യഭ്യാസ ഓഫീസർ പി .വി സിദ്ധിഖ്,  വാർഡ് മെമ്പർ റംല വീരാൻ കുട്ടി, പി.ടി.എ. പ്രസിഡണ്ട് മുഹമ്മദ് മുസ്തഫ, എസ്.എം.സി ചെയർമാൻ സി.പി. മുഹമ്മദ് കുട്ടി,മുൻ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് പി. വി. ഉമ്മർ മൗലവി, ഗോപിനാഥ്‌ പാലഞ്ചേരി എന്നിവർ ആശംസകൾ നേർന്നു. സ്കൂളിന് പുതിയ കെട്ടിട നിർമ്മാണത്തിനായി അഞ്ചു ലക്ഷം ,  ,സ്കൂൾ റോഡ് നിർമ്മാണം  3.80 ലക്ഷം രൂപ   പദ്ധതിയുടെ പ്രഖ്യാപനവും എം എൽ എ സദസ്സിൽ പ്രഖ്യാപിച്ചു.തബല-നാടൻപാട്ട് കലാകാരൻ ബാലമുരളി നാഗലശ്ശേരി,പഞ്ചവാദ്യ-മുളവാദ്യ കലാകാരൻ അനിൽ ആറങ്ങോട്ടുകര എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു.സ്ക്കൂൾ ഹെഡ് മാസ്റ്റർ ടി.കെ. മൊയ്തീൻകുട്ടി സ്വാഗതവും  പി.ടി.എ.വൈസ് പ്രസിഡണ്ട് സതീഷ് നന്ദിയും പറഞ്ഞു.