26 April 2024 Friday

ചാലിശ്ശേരി കുളത്താണി പൂരം ആഘോഷിച്ചു.

ckmnews

ചാലിശ്ശേരി കുളത്താണി പൂരം ആഘോഷിച്ചു.


ചങ്ങരംകുളം:ചാലിശ്ശേരി കവുക്കോട് കുളത്താണി ശ്രീ വിഷ്ണു ശാസ്താ  ക്ഷേത്രത്തിലെ പൂര മഹോൽസവം ആഘോഷിച്ചു.കോവിഡ്നിയന്ത്രണങ്ങൾ പാലിച്ച് ക്ഷേത്രത്തിൽ ചടങ്ങുകൾ മാത്രമാണ് നടന്നത്.രാവിലെ നട തുറന്നു വിശേഷാൽ പൂജകൾ ഉണ്ടായി.രാത്രിയിൽ ചുറ്റ് വിളക്ക് , ദീപാരാധാന , കുഴൽപറ്റ് , കേളി പറ്റ്, തായമ്പക എന്നിവ ഉണ്ടാകും. രാത്രി താലത്തോട്കൂടിയ എഴുന്നെള്ളിപ്പും നടക്കും.ശ്രീ മഹാവിഷ്ണു സന്താനഗോപാലമൂർത്തിയായും , നരസിംഹമൂർത്തിയായും ഒപ്പം കലിയുഗ വരദനായ ശ്രീ ധർമശാസ്താവും വാണരുളുന്ന അപൂർവ്വ ക്ഷേത്രങ്ങളിലൊന്നാണ് കുളത്താണി ക്ഷേത്രം.