26 April 2024 Friday

സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ചാലിശ്ശേരിയില്‍ സബ് കളക്ടര്‍ സന്ദര്‍ശനം നടത്തി

ckmnews

സബ് കലക്ടർ

ചാലിശേരിയിൽ

സന്ദർശനം നടത്തി.


ചങ്ങരംകുളം:നിരോധനാജ്ഞ പ്രഖ്യാപിച്ച പട്ടാമ്പി താലൂക്കിൽ പ്പെട്ട ചാലിശ്ശേരിയിൽ സബ് കളക്ടറുടെ നേതൃത്വത്തിൽ ബുധനാഴ്ച  പരിശോധന നടത്തി.കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഇന്നലെ മുതൽ 144 പ്രഖ്യാപിച്ചതിന്റെ അടിസ്ഥാനത്തിൽ   ഒറ്റപ്പാലം സബ് കളക്ടർ അർജ്ജുൺ പാണ്ഡ്യയും , തഹസിൽദാരും  സംഘവും പരിശോധനക്കായി എത്തിയത്.ബുധനാഴ്ച ഉച്ചക്ക്  ചാലിശേരിയിൽ എത്തിയ സബ് കളക്ടർ സ്ഥിതി ഗതികൾ വിലയിരുത്തി.ചാലിശ്ശേരി മെയിൻ റോഡ് സെൻ്ററിലെത്തുകയും അധികൃതരോട് വിവരങ്ങൾ ആരാഞ്ഞു.ചാലിശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിലെത്തി മെഡിക്കൽ ഓഫീസറോട് വിവരങ്ങൾ ശേഖരിക്കുകയും ചെയ്ത ശേഷമാണ് സബ് കളക്ടർ അർജ്ജുൺ പാണ്ഡ്യ  , തഹസിൽദാർ എന്നിവർ മടങ്ങിയത്.

എസ്.ഐ അനിൽ മാത്യൂ സംഘത്തെ അനുഗമിച്ചു.