08 May 2024 Wednesday

കൊപ്പം എം ഇ ടി യിൽ ഗരീബ് നവാസ് ഫൗണ്ടേഷൻ ലോഞ്ചിങ്ങും പുതിയ ഹയർസെക്കൻഡറി ബ്ലോക്ക് നിർമ്മാണോദ്ഘാടനവും നടന്നു.

ckmnews

കൊപ്പം എം ഇ ടി യിൽ ഗരീബ് നവാസ് ഫൗണ്ടേഷൻ ലോഞ്ചിങ്ങും പുതിയ ഹയർസെക്കൻഡറി ബ്ലോക്ക് നിർമ്മാണോദ്ഘാടനവും നടന്നു.


പടിഞ്ഞാറങ്ങാടി:കൊപ്പം എം ഇ ടി യിൽ ഗരീബ് നവാസ് ഫൗണ്ടേഷൻ ലോഞ്ചിങ്ങും പുതിയ ഹയർസെക്കൻഡറി ബ്ലോക്ക് നിർമ്മാണോദ്ഘാടനവും നടന്നു.ഹയർസെക്കൻഡറി ബ്ലോക്ക് നിർമ്മാണ ഉദ്ഘാടനം മലപ്പുറം മഅ്ദിൻ അക്കാദമി ചെയർമാനും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറിയുമായ ബദ്റുസാദാത്ത്

സയ്യിദ് ഇബ്രാഹിമുൽ ഖലീലുൽ ബുഖാരി നിർവഹിച്ചു.സമസ്ത സെക്രട്ടറി പൊന്മള അബ്ദുൽ ഖാദിർ മുസ്ലിയാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

 സമസ്ത കേന്ദ്ര മുശാവറ അംഗം മാരായമംഗലം അബ്ദുറഹ്മാൻ ഫൈസി മുഖ്യപ്രഭാഷണം നടത്തി. ഗരീബ് നവാസ് ഫൗണ്ടേഷൻ ലൗഞ്ചിങ് കർമ്മം നേതാക്കൾ ചേർന്ന് നിർവഹിച്ചു.വിദ്യാഭ്യാസ ജീവകാരുണ്യ രംഗത്ത് നൂതന പദ്ധതികൾ ആവിഷ്കരിക്കുന്ന രീതിയിലാണ് ഗരീബ് നവാസ് ഫൗണ്ടേഷൻ സംവിധാനിച്ചിട്ടുള്ളത്.

എം ഇ ടി പ്ലാനിങ് ബോർഡ് ചെയർമാൻ ഇ വി അബ്ദുറഹ്മാൻ ആമുഖഭാഷണം നടത്തി.എം ഇ ടി  അക്കാദമി ഡയറക്ടർ വി പി എം ഇസ്ഹാഖ് പദ്ധതി വിശദീകരിച്ചു സംസാരിച്ചു. സിറാജുദ്ദീൻ ഫൈസി വല്ലപ്പുഴ, സിദ്ദീഖ് സഖാഫി ഒറ്റപ്പാലം, മുസ്തഫ ദാരിമി വിളയൂർ, നെല്ലിക്കാട്ടിൽ ഹനീഫ ഫൈസി, കുഞ്ഞാപ്പ ഹാജി, സുലൈമാൻ ചുണ്ടമ്പറ്റ, ഉമർ ഓങ്ങല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു. ഉമർ മദനി വിളയൂർ സ്വാഗതവും മൊയ്തീൻകുട്ടി അൽ ഹസനി കണ്ടെങ്കാവ് നന്ദിയും പറഞ്ഞു