24 April 2024 Wednesday

കോവിഡ് പ്രതിരോധം:സ്വാന്തനമായി ആശാ വർക്കർ പ്രിയ മോഹനൻ

ckmnews

കോവിഡ് പ്രതിരോധം:സ്വാന്തനമായി ആശാ വർക്കർ പ്രിയ മോഹനൻ 


ചങ്ങരംകുളം:സമയത്തേയും ദൂരത്തേയും കീഴടക്കി സഹജീവികളെ സഹായിക്കുവാൻ ആശാവർക്കർ പ്രിയമോഹനൻ വേറിട്ട കാഴ്ചയായി.നാഗലശ്ശേരി പഞ്ചായത്തിൽ കഴിഞ്ഞ പന്ത്രണ്ട് വർഷമായി ആശാ വർക്കറായി പ്രിയ  ജോലി ചെയ്യുന്നത്.കോവിഡ് പ്രതിരോധ പ്രവൃത്തനത്തിലും ചാലിശ്ശേരി ജനമൈത്രി പോലീസ് , ആരോഗ്യ വകുപ്പ് എന്നിവരോടൊപ്പം സജീവമാണ്.അവശത അനുഭവിക്കുന്നവരെയും , ആരോരുമില്ലാത്ത ഒറ്റക്ക് താമസിക്കുന്ന വീടുകളിലെത്തി കാര്യങ്ങൾ അറിയുവാനും സ്വാന്തനിപ്പിക്കാനും സഹായിക്കാനും  പ്രിയ  എത്തും. പ്രായമായവർക്ക് പ്രിയയോട് ഏറെ സ്നേഹമാണ്.കർമ്മരംഗത്ത് തനിക്ക് ലഭിച്ച അറിവും കഴിവും  ഗ്രാമത്തിനുവേണ്ടി പ്രവൃത്തിക്കുകയാണ് ആശാ വർക്കർ.നാഗലശ്ശേരി പഞ്ചായത്ത് വാർഡ് അഞ്ച് ചെറുചാലിപ്പുറത്ത് ഇളംപുലാവിൽ വീട്ടിൽ  മോഹനൻ്റെ ഭാര്യയാണ് ,ദേവിക ,ദീപക് എന്നിവർ മക്കളാണ്.