19 April 2024 Friday

ചാലിശ്ശേരി സ്വദേശിയായ യുവാവ് ഖത്തറിൽ പനിബാധിച്ച് മരിച്ചു

ckmnews

ചാലിശ്ശേരി സ്വദേശിയായ യുവാവ് ഖത്തറിൽ പനിബാധിച്ച്  മരിച്ചു


 ഖത്തർ:ചാലിശേരി മൈലാടിക്കുന്ന് സ്വദേശി ഷമീർ പരീക്കുന്നത്ത്‌ (44) പനി ബാധിച്ച്  ദോഹ ഹമദ്‌ ആശുപത്രിയിൽ വെച്ച്‌ മരണപ്പെട്ടു.ബുധനാഴ്‌ച പെട്ടന്ന് വന്ന പനി  മൂർച്ഛിക്കുകയും ശാരീരികമായി കടുത്ത ക്ഷീണം നേരിടുകയും ഹമദ്‌ ആശുപത്രിയിൽ അഡ്മിറ്റാക്കുകയും ആവുകയായിരുന്നു. മൾട്ടി ഓർഗൻ ഫൈയിലർ ആണ്‌ കണ്ടെത്തിയത്‌.ശനിയാഴ്ച പുലർച്ചെ ആറുമണിക്ക് ആയിരുന്നു മരണം സംഭവിച്ചത്.ഭാര്യ റെജില മക്കൾ മുഹമ്മദ്‌ അസ്ലഹ , മുസമ്മിൽ അഹ്‌മദ്‌ , അബ്‌ല


 മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ ഖത്തർ കെഎംസിസി നടത്തിവരുന്നതായി അറിയിച്ചു