08 February 2023 Wednesday

തെക്കൻ ചിറ്റഞ്ഞൂരിൽ കുളത്തിൽ കണ്ടെത്തിയമൃതദേഹം തിരിച്ചറിഞ്ഞു മൃതദേഹം ചാലിശ്ശേരി പെരിമണ്ണൂർ സ്വദേശിനിയുടെ

ckmnews

തെക്കൻ ചിറ്റഞ്ഞൂരിൽ കുളത്തിൽ കണ്ടെത്തിയമൃതദേഹം തിരിച്ചറിഞ്ഞു

മൃതദേഹം ചാലിശ്ശേരി പെരിമണ്ണൂർ സ്വദേശിനിയുടെ

ചാലിശ്ശേരി:തെക്കൻ ചിറ്റഞ്ഞൂരിൽ കുളത്തിൽ കണ്ടെത്തിയമൃതദേഹം തിരിച്ചറിഞ്ഞു.  ചാലിശ്ശേരി പെരിമണ്ണൂർ സ്വദേശി തെക്കു പുറത്തു വീട്ടിൽ കുഞ്ഞിമ്മയുടെ മകൾ സുഹറയാണ് മരിച്ചത്.തെക്കൻ ചിറ്റഞ്ഞൂരിലെ പിള്ളക്കാട് റോഡിന് സമീപം ഉപയോഗശൂന്യമായ കുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്.വെളളിയാഴ്ച്ച രാവിലെ സമീപവാസികളാണ് കുളത്തിൽ മൃതദ്ദേഹം കണ്ടത്.വിവരമറിയിച്ചതിനെ തുടർന്ന് കുന്നംകുളം പോലീസും കുന്നംകുളം അഗ്നി രക്ഷാസേനയും സംഭവസ്ഥലത്തെത്തി.

തുടർന്ന് അഗ്നിരക്ഷാസേന മൃതദേഹം കുളത്തിൽ നിന്നും പുറത്തെടുത്തു. മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. തുടർന്ന് കുന്നംകുളം പോലീസ് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ചാലിശ്ശേരി സ്വദേശിനിയാണെന്ന് സ്ഥിരീകരിച്ചത്.