29 March 2024 Friday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ കാവ്യ പി.ജിയെ അനുമോദിച്ചു

ckmnews

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ

കാവ്യ പി.ജിയെ അനുമോദിച്ചു


ചങ്ങരംകുളം:  പ്രഥമ പി.എൻ.എസ് യുവ കവിതാ പുരസ്ക്കാരം നേടിയ  ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി  സ്കൂൾ പൂർവ്വ വിദ്യാർത്ഥി  കാവ്യ പി.ജിയെ സ്കൂളിൻ്റ നേതൃത്വത്തിൽ  അനുമോദിച്ചു.കാവ്യയുടെ ഓണറേറിയം എന്ന കവിതക്കാണ് കഴിഞ്ഞ മാസം അവാർഡ് ലഭിച്ചത്.അക്ഷരശ്ലോകം ,കാവ്യകേളി , മോണോക്ട്   എന്നി മൽസരങ്ങളിൽ സബ് ജില്ല - ജില്ലാതല യുവജനോൽസവങ്ങളിൽ പങ്കെടുത്ത് നിരവധി  സമ്മാനങ്ങൾ  വിദ്യാർത്ഥിക്ക്   ലഭിച്ചിട്ടുണ്ട്.മാതൃഭൂമി സ്റ്റഡി സർക്കിൾ സാഹിത്യ വിദ്യാരംഭം,  ,അങ്കണം പുരസ്കാരം , ശാന്ത കുമാരൻതമ്പി യുവ കവിതപുരസ്ക്കാരം എന്നിവ ഇതിനകം ലഭിച്ചിട്ടുണ്ട്.സ്കൂളിൽ നടന്ന ചsങ്ങിൽ പ്രിൻസിപ്പാൾ ഗീതാ ജോസഫ് കാവ്യക്ക് മെമ്മൻ്റോ നൽകി അനുമോദിച്ചു.

സ്കൂൾ പ്രധാനദ്ധ്യാപിക ടി.എസ് ദേവിക ,അദ്ധ്യാപകനായ എം.കെ ചന്ദ്രൻ എന്നിവർ പങ്കെടുത്തു.