08 May 2024 Wednesday

ചാലിശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരം തേടി പോലീസ്

ckmnews


ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ അന്യസംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിപ്പിക്കുന്ന കോൺട്രാക്ടർമാർ ,അന്യസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കെട്ടിട ഉടമകൾ , അന്യസംസ്ഥാന തൊഴിലാളികൾ ജോലി ചെയ്യുന്ന സ്ഥാപന ഉടമകൾ  ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ കൈമാറാൻ പോലീസ് നിർദേശം നൽകി.തൊഴിലാളികളുടെ വിവരങ്ങൾ ഫോട്ടോ ,  ആധാർ കാർഡ് അടക്കം ചാലിശ്ശേരി പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടണമെന്ന് സ്റ്റേഷൻ എസ്. എച്ച്. ഒ .കെ. സതീഷ്കുമാർ അറിയിച്ചു.