08 May 2024 Wednesday

പട്ടിശ്ശേരിയിൽ ആയുധം കാട്ടി ഭയപ്പെടുത്തി യുവതിയുടെ സ്വർണ്ണമാല കവർന്നു ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി

ckmnews

പട്ടിശ്ശേരിയിൽ ആയുധം കാട്ടി ഭയപ്പെടുത്തി യുവതിയുടെ സ്വർണ്ണമാല കവർന്നു


ചാലിശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി


ചാലിശ്ശേരി:പട്ടിശ്ശേരിയിൽ ആയുധം കാട്ടി ഭയപ്പെടുത്തി യുവതിയുടെ സ്വർണ്ണമാല കവർന്നു.പട്ടിശ്ശേരിയിൽ പുളിച്ചോട്ടിൽ നിന്നും പാടാട്ടുകുന്ന് പോകുന്ന  അടക്കാപുറം റോഡിലാണ് സംഭവം.കോലഴി വെളുത്തെടത്ത് രാജന്റെ ഭാര്യ ശ്രീജയുടെ മാലയാണ് കവര്‍ന്നത്


രാത്രി എട്ട് മണിയോടെ വീടിന്റെ  പുറത്തേക്ക് വസ്ത്രം അലക്കാനായി ഇറങ്ങിയപ്പോൾ വീടിന് പിറകിലൂടെ വന്ന മോഷ്ടാവ് വെട്ടു കത്തി കാണിച്ച് ഭയപ്പെടുത്തി കഴുത്തിൽ അണിഞ്ഞിരുന്ന സ്വർണ്ണമാല പൊട്ടിക്കുകയും വീടിന് പിറകു വശത്തുള്ള പറമ്പിലൂടെ രക്ഷപ്പെടുകയുമായിരുന്നു. ഭയന്ന് വിറച്ച യുവതി വീട്ടിനകത്തേക്ക് ഓടിക്കയറി. രണ്ടര പാവനോളം വരുന്ന മാലയാണ് മോഷണം പോയത്.


ഭയന്ന് വിറച്ച ശ്രീജ വീട്ടിലുണ്ടായിരുന്ന അച്ഛനോടും മകളോടും വിവരം പറയുകയായിരുന്നു.സംഭവം അറിഞ്ഞ് നാട്ടുകാര്‍ എത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്താനായില്ല. തണ്ണീർകോട് SBS സ്കൂൾ അധ്യാപികയാണ് ശ്രീജ,


ചാലിശ്ശേരി  സിഐ സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഡോഗ്സ്കോഡും വിരലടയാള വിദഗ്ധരും വീട്ടിൽ എത്തി പരിശോധന നടത്തി