25 April 2024 Thursday

ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ജനമൈത്രി പോലീസ് ബോധവൽക്കരണം നടത്തി

ckmnews


ചങ്ങരംകുളം: ചാലിശ്ശേരി ഗവ: ഹയർ സെകണ്ടറിസ്ക്കൂളിൽ ലോക് ഡൗണിനെ തുടർന്ന് മാറ്റി വെച്ച പരീക്ഷ എഴുന്നതിന് മുന്നോടിയായി വിദ്യാർത്ഥികൾ,  അധ്യാപകർ എന്നിവർക്ക് ചാലിശ്ശേരി ജനമൈത്രി പോലീസിന്റെ നേതൃത്വത്തിൽ ചൊവാഴ്ച  ബോധവൽക്കരണം നടത്തി.ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഹോട്ട്സ്പോട്ട് ആയതിനാൽ പോലീസ്  എസ്.എച്ച്.ഒ  എ.പ്രതാപ് ,  ബീറ്റ് ഓഫിസർമാരായ ശ്രീകുമാർ ,രതീഷ് എന്നിവരുടെ  നേതൃത്വത്തിൽ  കർശനമായ ലോക്ക് ഡൗൺ  പ്രൊട്ടോകോൾ പാലിച്ച് കൊണ്ടാണ് പരീക്ഷ നടത്തിപ്പിന് ആവശ്യമായ നിർദ്ദേശങ്ങൾ സ്കൂൾ അധികൃതർക്ക് നൽകിയത്.ഉച്ചക്ക് ശേഷം നടന്ന പത്താം ക്ലാസ്സ്  പരീക്ഷക്കെത്തിയ വിദ്യാർത്ഥികളെ പനിയിലെന്ന് ഉറപ്പു വരുത്തുവാൻ  തെർമൽ സ്കാനിംഗിന് വിധേയമാക്കി.സാനിറ്റെസർ ഉപയോഗിച്ച് കൈകൾ വൃത്തിയാക്കിയും മാസ്ക് ധരിപ്പിച്ചുമാണ് അദ്ധ്യാപകർ  വിദ്യാർത്ഥികളെ പരീക്ഷ ഹാളിലേക്ക്  പ്രവേശിപ്പിച്ചത്.

എസ്.എസ്.എൽ.സി പരീക്ഷക്ക് മലപ്പുറം ജില്ലയിൽ നിന്നുള്ള രണ്ട് പേരടക്കം  337 ഓളം വിദ്യാർത്ഥികൾ ഇന്ന് പരീക്ഷ എഴുതി.ബുധനാഴ്ച മുതൽ  പസ്ടു പരീക്ഷകൾ നടക്കും.പരീക്ഷ നടത്തിപ്പിന്  ചാലിശ്ശേരി പോലീസ് , ആരോഗ്യ പ്രവർത്തകർ , മെഡിക്കൽ ഓഫീസർ ഡോ.സുക്ഷമ , സ്കൂൾ പിടിഎ പ്രസിഡൻ്റ് പി.കെ.കിഷോർ , സ്കൂൾ പ്രധാന ദ്ധ്യാപിക  ടി എസ് ദേവിക  ,രക്ഷിതാക്കൾ , പൊതുസമൂഹം എന്നിവരുടെ  സഹകരണം ഏറെ പ്രശംസനീയമായി.പരീക്ഷ ദിവസങ്ങളിൽ സ്കൂൾ പരിസരങ്ങളിൽ കർശന പരിശോധന  തുടരുമെന്നും ചാലിശ്ശേരി പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ  അറിയിച്ചു