08 May 2024 Wednesday

സ്വത്ത് തര്‍ക്കം: യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച കൂറ്റനാട് സ്വദേശി പിടിയില്‍

ckmnews

കുന്നംകുളം : സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ മര്‍ദ്ദിച്ച് പരിക്കേല്‍പ്പിച്ച സംഭവത്തില്‍ ബന്ധുവായ കൂറ്റനാട് സ്വദേശി പിടിയില്‍ .കൂറ്റനാട്  നാഗലശ്ശേരി സ്വദേശി  കുഴിക്കണ്ടത്തില്‍ വീട്ടില്‍ സിദ്ദിഖ് (32) ആണ് പിടിയിലായത് .കരിക്കാട് സ്വദേശി മലപ്പുറത്ത് വീട്ടില്‍ ശിഹാബുദ്ദീനാണ് ബന്ധുവിന്റെ മര്‍ദ്ദനത്തില്‍ പരിക്കേറ്റത് .കഴിഞ്ഞ വ്യാഴാഴ്ച്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം