23 April 2024 Tuesday

ചാലിശ്ശേരിയിൽ ശിശു സൗഹൃദ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.

ckmnews

ചാലിശ്ശേരിയിൽ ശിശു സൗഹൃദ പോലീസ് സ്റ്റേഷന് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു.


ചങ്ങരംകുളം: പട്ടാമ്പി താലൂക്കിലെ പ്രഥമ  ശിശു സൗഹൃദ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം ചാലിശ്ശേരിയിൽ  എം.എൽ.എ  വി.ടി ബലറാം   ഉദ്ഘാടനം ചെയ്തു. എം.എൽ.എ യുടെ  ആസ്തി വികസന ഫണ്ടിൽ നിന്ന് പതിനെട്ട് ലക്ഷം രൂപയും  ,സംസ്ഥാന പ്ലാൻ ഫണ്ടിൽ നിന്ന് ഒമ്പത് ലക്ഷം രൂപയും ചിലവ് ചെയ്താണ്  പുതിയ കെട്ടിടം നിർമ്മാണം പൂർത്തികരിച്ചിട്ടുള്ളത്കുട്ടികളുടെ മനസ്സിൽ നിന്ന്  പോലീസിനെക്കുറിച്ചുള്ള ധാരണ മാറ്റി ശിശു സൗഹൃദമാക്കാനാണ് ലക്ഷ്യം.ഇതിനായി സ്റ്റേഷനിലിൽ നിന്ന് അൽപം മാറിയാണ് പുതിയ കെട്ടിടം ഒരുക്കിയിട്ടുള്ളത്.ഒരിക്കലും കുട്ടികളുടെ  മനസ്സിൽ പോലീസ് ഭയം  നിറക്കാൻ പാടില്ല എന്നാശയം മുൻനിർത്തിയാണ് കുട്ടികൾക്കായുള്ള വേറിട്ട കാഴ്ചകളൊരുക്കിയ സൗഹൃദ സ്റ്റേഷൻ .സ്റ്റേഷൻ ചാർജുള്ള സബ് ഇൻസ്പെക്ടർ , പോലീസ് എന്നിവർ പോലീസ് യൂണിഫോം ഒഴിവാക്കിയാണ് ഇവിടെ ജോലി ചെയ്യുക.കുട്ടികൾക്കെതിരെയുള്ള അതിക്രമവും , അവരുമായി ബന്ധപ്പെട്ടുള്ള പരാതികളുമാണ്  ഇവിടെ പരിഹരിക്കുക.


പ്ലാൻ ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ച് സ്റ്റേഷനിൽ കുട്ടികളെ ആകർഷിക്കാവുന്ന തരത്തിലുള്ള കാർട്ടൂൺ , വിവിധ ചിത്രങ്ങൾ ,ഫർണിച്ചർ  എന്നിവ അടുത്ത ദിവസം  ഒരുക്കും.ചടങ്ങിൽ ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.സന്ധ്യ അദ്ധ്യഷനായി.  സ്റ്റേഷൻ എസ്.എച്ച്.ഒ ശശീന്ദ്രൻ മേലയിൽ , സബ് ഇൻസ്പക്ടർ ഗോപാലൻ , പഞ്ചായത്തംഗങ്ങൾ , രാഷ്ട്രീയ പ്രതിനിധികൾ , പോലീസ് സബ് ഇൻസ്പെക്ടർമാർ എന്നിവർ സംസാരിച്ചു.