28 March 2024 Thursday

ചാലിശ്ശേരി പഞ്ചായത്തും ജനമൈത്രി പോലീസും ചേർന്ന് പരിസ്ഥിതി ദിനാചാരണം നടത്തി

ckmnews

ചാലിശ്ശേരി പഞ്ചായത്തും ജനമൈത്രി പോലീസും ചേർന്ന് പരിസ്ഥിതി ദിനാചാരണം നടത്തി


ചങ്ങരംകുളം :ലോക പരിസ്ഥിതി ദിനാചരണത്തിനോടു നുബന്ധിച്ച് ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യയുടെ നേതൃത്വത്തിൽ പഞ്ചായത്തും ജനമൈത്രി പോലീസും സംയുക്തമായി പരിസ്ഥിതി ദിനാചരണം നടത്തി.തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങളുടെ സഹായത്തോടെ ചാലിശ്ശേരി പോലീസ് സ്റ്റേഷന് മുതൽ  അറയ്ക്കൽ സെന്റർവരെയുള്ള ഭാഗവും,ചാലിശ്ശേരി പോലിസ് സ്റ്റേഷൻ പരിസരവും പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ ഉൾപ്പടെയുള്ളവ നീക്കം ചെയ്ത് വൃത്തിയാക്കി.തണൽവൃക്ഷ തൈകളും ഫലവൃക്ഷ തൈകളും വിവിധ ഭാഗങ്ങളിലായി നട്ടു പിടിപ്പിച്ചു.ഒമ്പതാം വാർഡിലെ ജനപ്രതിനിധിയും,പഞ്ചായത്ത് പ്രസിഡന്റുമായ എ.വി.സന്ധ്യ,സബ് ഇൻസ്പെക്ടർ എസ്.അനീഷ്,പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി,ജനമൈത്രി പോലീസ് സി.ആർ.ഒ സാജൻ,ബീറ്റ് ഓഫീസർമാരായ എ.ശ്രീകുമാർ,കെ.ഡി.അഭിലാഷ്,തൊഴിലുറപ്പ് അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.