26 April 2024 Friday

ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് പൂരമഹോത്സവം ഒരു കോടിയുടെ ഇൻഷുറൻസ് സുരക്ഷ

ckmnews

ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് പൂരമഹോത്സവം ഒരു കോടിയുടെ ഇൻഷുറൻസ് സുരക്ഷ 


ചങ്ങരംകുളം:മൂന്നു ജില്ലകളുടെ സംഗമ സ്ഥലമായ ചാലിശ്ശേരി മുലയം പറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരമഹോത്സവം അഞ്ചു ദിവസത്തേക്ക് ഒരു കോടി രൂപക്ക്  ഇൻഷുർ ചെയ്തു.ഫെബുവരി 24 മുതൽ 28 വരെ യുള്ള അഞ്ച്  ദിവസങ്ങളിൽ ആണ് ഇൻഷുറൻസ് പരിരക്ഷ ഉള്ളത് ക്ഷേത്രത്തിന് അഞ്ചു കിലോമീറ്റർ പരിധിയിൽ വരുന്ന പൂരത്തോടനുബന്ധിച്ച് പ്രവർത്തനങ്ങളും പൊതു നാശനഷ്ടങ്ങളും ഇൻഷുറൻസ് പരിധിയിൽ വരും ഓറിയൻറൽ ഇൻഷുറൻസ് മുഖാന്തരമാണ് പൂരത്തിന് പരിരക്ഷ ഒരുക്കിയതെന്ന് കേന്ദ്രപൂരാഘോഷ കമ്മിറ്റി രക്ഷാധികാരി രാജൻ പുലിക്കോട്ടിൽ , പ്രസിസന്റ് മുരളി കുന്നത്തേരി,സെക്രട്ടറി ശ്രീജിത്ത് പടിഞ്ഞാറെമുക്ക് ,ട്രഷറർ സുഷി ആലിക്കര ,പ്രശാന്ത് , ജയൻ  എന്നിവർ അറിയിച്ചു.