18 April 2024 Thursday

കുമരനല്ലൂരിൽ സ്കൂളിലെ മാലിന്യം കത്തിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു

ckmnews

കുമരനല്ലൂരിൽ സ്കൂളിലെ മാലിന്യം കത്തിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു


തൃത്താല:കുമരനല്ലൂർ സ്കൂള്‍ കോമ്പൗണ്ടിൽ അടിച്ചുവാരി തീയിട്ടു കത്തിക്കുന്നതിനിടെ വിദ്യാര്‍ത്ഥിക്ക് പൊള്ളലേറ്റു.കുമരനെല്ലൂര്‍ ഹയര്‍സെക്കന്‍ററി സ്കൂളിലാണ് സംഭവം.വെള്ളാളൂര്‍ സ്വദേശിയും എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭിനവിനാണ് ഗുരുതരപരിക്കേറ്റത്.കഴിഞ്ഞദിവസം വൈകീട്ട് അവസാന പിരിയഡിലാണ് അധ്യാപകരുടെ നേതൃത്വത്തില്‍ അഭിനവ് ഉള്‍പ്പടെയുള്ള വിദ്യാർത്ഥികൾ അധ്യാപകരുടെ നിർദേശപ്രകാരം മാലിന്യം കൂട്ടിയിട്ട് കത്തിച്ചത്.തീ കത്തുന്നതിനിടെ പൊട്ടിത്തെറിയുണ്ടാവുകയും സമീപത്തുണ്ടായിരുന്ന അഭിനവിന്‍റെ ശരീരത്തിലേക്ക് തീ പടരുകയായിരുന്നു.മുഖത്തും കൈക്കും ഗുരുതരമായി പൊള്ളലേറ്റതോടെ അധ്യാപകരും മറ്റും ചേര്‍ന്ന് എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൊണ്ടുപോയി.മറ്റൊരു കുട്ടിയുടെ ദേഹത്തും നിസാര പൊള്ളലേറ്റിട്ടുണ്ട്.

അതേസമയം  കരുവാളിച്ച മുഖവും കൈയും പഴയപടി തിരിച്ചുകിട്ടുമോ എന്നതാണ് രക്ഷിതാക്കളുടെ ആശങ്ക.