23 April 2024 Tuesday

ചാലിശ്ശേരി ചങ്ങരംകുളം റോഡിന്റെ നിർമാണം മൂന്ന് വർഷമായിട്ടും പൂർത്തിയായില്ല

ckmnews


ചാലിശേരി; ചാലിശേരി- ചങ്ങരംകുളം പാതയിൽ മെയിൻറോഡ് സെന്റർ മുതൽ അറക്കൽ സെന്റർ വരെയുള്ള റോഡിന്റെ  നിർമ്മാണങ്ങൾ ഇനിയും പൂർത്തിയായില്ല.പണിതുടങ്ങി മൂന്നര വർഷമായിട്ടും ഇനിയും എത്രനാൾ കാത്തിരിക്കണമെന്ന് നാട്ടുകാരുടെ ചോദ്യം ബാക്കിയാകുന്നു.അറക്കൽ സെന്റർ  മുതൽ - ചാലിശേരി മെയിൻ റോഡ് വരെയുള്ള ഏകദേശം രണ്ട് കിലോമീറ്റർ ദൂരമാണ്  ബി.എം.ബി.സി.നിലവാരത്തിൽ ടാറിംഗ് ചെയ്യുവാൻ സർക്കാർ രണ്ട് കോടി രൂപ അനുവദിച്ചത്.2019 അവസാനം തുടങ്ങിയ പണി 2020 മാർച്ച് പകുതിയോടെ   കുറച്ച് ഭാഗങ്ങളിൽ പണികഴിഞ്ഞെങ്കിലും കോവിഡ് മൂലം പണികൾ ഏറെ നീണ്ടു പോയി.   സ്പീക്കറായ  എം.ബി രാജേഷിന്റെ  ഇടപെടലിനെ തുടർന്നാണ് കഴിഞ്ഞ വർഷം ടാറിംങ് പൂർത്തിയാക്കി സെന്റർ മുതൽ കുറച്ച് ദൂരം ഇരുവശവും കോൺക്രീറ്റു ചെയ്തു ബാക്കിയുള്ള മറ്റു പണികളൊന്നും ഇതുവരെ പൂർത്തിയാട്ടില്ല. ബി എസ് എൻ.എൽ ഓഫീസ് മുതൽ  പോലീസ് സ്റ്റേഷൻ , അറക്കൽ മദ്രസ എന്നിടങ്ങളിൽ ഇരുവശങ്ങളിലെ ക്രോൺക്രീറ്റ് പണികൾ ,കാന നിർമ്മാണം എന്നിവയാണ് പാതി വഴിയിൽ നിലച്ചത്. സുരക്ഷയുടെ ഭാഗമായി റോഡിൽ  റിഫ്ളാകറ്റ് ഗൺ , സ്രീബാ ലൈൻ ,ദിശാസൂചന ബോർഡുകൾ  ,കലുങ്ക്കളിൽ റിഫ്ളാക്റ്റ് സ്റ്റിക്കർ തുടങ്ങിയ  പണികളൊന്നും ഇത് വരെ നടന്നിട്ടില്ല. മലപ്പുറം ജില്ലാതിർത്തി മുക്കൂട്ട കണ്ടംകുളം മുതൽ അറക്കൽ സെന്റർ വരെയുള്ള 1.6. കിലോമീറ്റർ റോഡ് രണ്ട് കോടി രൂപ ചിലവിൽ  പണി കഴിഞ്ഞ് മൂന്ന് വർഷം പൂർത്തിയാവുകയാണ്.ഇതേ പാതയുടെ തുടർച്ചയായ അറക്കൽ മുതൽ ചാലിശേരി സെന്റർ വരെയുളള രണ്ട് കിലോമീറ്റർ ദൂരത്തിലുള്ള നിർമ്മാണങ്ങളാണ്  കഴിഞ്ഞ കുറച്ച് മാസങ്ങളായി നിലച്ചിരിക്കുന്നത്. ഒരേ പാതയുടെ രണ്ട് പ്രവൃത്തികൾ രണ്ട് നിർമ്മാണ കമ്പിനികളാണ് ഏറ്റെടുത്തിരുന്നത്.നിർദ്ദിഷ്ട സമയ പരിധിക്കുള്ളിൽ പണി പൂർത്തീകരിക്കാൻ കഴിയാതെ പോയത് അധികൃതരുടെ അനാസ്ഥയാണെന്ന് ആക്ഷേപമുണ്ട്. മാർച്ച് 31 നകം ബാക്കിയുള്ള പണികൾ പൂർത്തീകരിക്കാനാകുമോ എന്ന ആശങ്കയിലാണ് നാട്ടുകാർ.