27 April 2024 Saturday

സെന്റ് ജോർജ് കുടുംബ യൂണിറ്റ് വാർഷികം നടത്തി.

ckmnews

സെന്റ് ജോർജ് കുടുംബ യൂണിറ്റ് വാർഷികം നടത്തി.


ചങ്ങരംകുളം :ചാലിശ്ശേരി സെന്റ് പീറ്റേഴ്‌സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയുടെ കീഴിലുള്ള മേലെ അങ്ങാടി സെന്റ് ജോർജ് കുടുംബ യൂണിറ്റിന്റെ വാർഷികം നടത്തി.വികാരി ഫാ.റെജി കൂഴിക്കാട്ടിൽ വാർഷീകയോഗം ഉദ്ഘാടനം ചെയ്തു.ട്രസ്റ്റി സി.യു. ശലമോൻ അദ്ധ്യക്ഷനായി.സഭാ മാനേജിംഗ് കമ്മറ്റിയംഗം കെ.എ ഏലീയാ സ് മുഖ്യാതിഥിയായി.ലേലം വിളി , ഭാഗ്യശാലികൾക്ക് സമ്മാനം , യൂണിറ്റ് അംഗങ്ങളുടെ  ക്വിസ് മൽസരം , ഫാമിലി ഗാനലാപനം ,എന്നിവ നടന്നു.വാർഷീകത്തിൽ പങ്കെടുത്ത എല്ലാവർക്കും വികാരി ഫാ.റെജി കൂഴിക്കാട്ടിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.പുതിയ ഭാരവാഹികളായി  

പ്രസിഡന്റായി റവ. ഫാ. റെജി. കുഴിക്കാട്ടിൽ

വൈസ്. പ്രസിഡന്റ്   സി.കെ.ചെറിയാൻ ,സെക്രട്ടറി  കെ.വി. ജോയ് ,ജോ. സെക്രട്ടറി ഷീജ ഷൈജൻ  ട്രഷറർ  പി.ഐ ശലമോൻ എന്നിവരെ തെരഞ്ഞെടുത്തു.യൂണിറ്റ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ഉണ്ടായി.മാനേജിംഗ് കമ്മറ്റിയംഗം  ഷാബു സി.വി , എഡ്ബി പി.യു., ഷൈജൻ ഇട്ടൂപ്പ് എന്നിവർ നേതൃത്വം നൽകി.