29 March 2024 Friday

തൃത്താലയിലെ സ്ഥാനാര്‍ത്ഥികള്‍ പ്രശസ്ത ആയുർവേദ ഭിഷഗ്വരൻ ഹുറൈർ കുട്ടിയെ സന്ദർശിച്ചു

ckmnews

തൃത്താലയിലെ സ്ഥാനാര്‍ത്ഥികള്‍ പ്രശസ്ത ആയുർവേദ ഭിഷഗ്വരൻ ഹുറൈർ കുട്ടിയെ സന്ദർശിച്ചു


എടപ്പാൾ:തൃത്താല മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥി എം ബി.രാജേഷും,എൻ.ഡി.എ സ്ഥാനാർത്ഥി ശങ്കു ടി.ദാസും വോട്ടഭ്യർത്ഥിച്ച് കൊണ്ട് ഇന്നലെ പ്രശസ്ത ആയുർവേദ ഭിഷഗ്വരൻ കൂടല്ലൂർ പി.കെ.കെ, ഹുറൈർ കുട്ടിയെ സന്ദർശിച്ചു.കുറച്ച് ദിവസം മുമ്പ് വി.ടി ബൽറാമും ഹുറൈർ കുട്ടിയെ സന്ദർശിച്ചിരുന്നു. മൂന്ന് പേരോടും ആയുർവേദത്തെ ലോകത്തിൻ്റെ നെറുകയിൽ എത്തിക്കാൻ വേണ്ടത് ചെയ്യണമെന്ന് ഡോ. ഹുറൈർ കുട്ടി ആവശ്യപ്പെട്ടു.കൂടാതെ ആയുർവേദ മെഡിക്കൽ രംഗത്ത് പഠിക്കുന്നവർക്ക് ഗവർമെൻറ് പ്രത്യേക പരിഗണന നൽകണമെന്നും ഡോ.ഹുറൈർ കുട്ടി ആവശ്യപ്പെട്ടു.മൂന്ന് സ്ഥാനാർത്ഥികളേയും ഡോക്ടറും, മക്കളായ ഡോ: ഷിയാസ് ഹുറൈർ കുട്ടിയും,ഡോ.നിയാസ് ഹുറൈർ കുട്ടിയും ഹാർദ്ദവമായി സ്വീകരിച്ചു.