26 April 2024 Friday

ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത്‌ പത്താം വാർഡ് മികവ്-2022 പുരസ്കാര വിതരണം നടത്തി

ckmnews



ചങ്ങരംകുളം: ചാലിശ്ശേരി ഗ്രാമപഞ്ചായത്ത്  പത്താം വാർഡിൽ രണ്ടാം വർഷവും   പുരസ്‌കാര വിതരണം നടത്തി.സഹകരണ ബാങ്ക് ഹാളിൽ  മികവ് -2022 എന്ന പേരിൽ നടത്തിയ പുരസ്‌കാര വിതരണം  ഗുരുവായൂർ ദേവസ്വം ബോർഡ്  ചെയർമാൻ ഡോ  വി.കെ.വിജയൻ ഉദ്ഘാടനം ചെയതു.എസ്.എസ്.എൽ.സി,എൽ.എസ്.എസ്,പ്ലസ്‌ടു എന്നിവയിൽ വിജയിച്ച വാർഡിലെ മുഴുവൻ വിദ്യാർത്ഥികളെയും അംഗനവാടിക്ക് സൗജന്യമായി സ്ഥലം നൽകിയ ഷെരീഫ് ഇടയത്ത്, ആർ.ആർ,ടി. വളണ്ടിയർമാർ, കർഷകർ എന്നിവരെയുമാണ് ചടങ്ങിൽ അനുമോദിച്ചത്.ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ പി.ആർ.കുഞ്ഞുണ്ണി അധ്യക്ഷനായി.തൃത്താല മുൻ  എം.എൽ.എ. ടി പി കുഞ്ഞുണ്ണി,ടി.എം. കുഞ്ഞുകുട്ടൻ,ജില്ലാ പഞ്ചായത്ത്‌ അംഗം അനു വിനോദ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം ധന്യ സുരേന്ദ്രൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആനി വിനു,പി.വി.രജീഷ്, സജിത ഉണ്ണികൃഷ്ണൻ, ഷഹന മുജീബ്, സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ വി.വി.ബാലകൃഷ്ണൻ,പി.മോഹനൻ,പി.ബി.സുനിൽ മാസ്റ്റർ, റീന ജോണി, മാത്തുക്കുട്ടി എന്നിവർ പങ്കെടുത്തു.വാർഡ് മെമ്പർ വി.എസ്. ശിവാസ് സ്വാഗതവും, ടി.കെ.മുഹമ്മദ്‌ നന്ദിയും പറഞ്ഞു.