26 April 2024 Friday

കുസാറ്റിൽ തൃത്താലയുടെ വിജയത്തിളക്കം.ഞാങ്ങാട്ടിരി സ്വദേശി വി.എ.അനിൽ പ്രസാദിന് ഒന്നാം റാങ്ക്

ckmnews

കുസാറ്റിൽ തൃത്താലയുടെ വിജയത്തിളക്കം.ഞാങ്ങാട്ടിരി സ്വദേശി വി.എ.അനിൽ പ്രസാദിന്  ഒന്നാം റാങ്ക്


തൃത്താല:കുസാറ്റ് സർവ്വകലാശാലയുടെ എം.എസ് സി കമ്പ്യൂട്ടർ സയൻസ് വിത്ത് ജിയോസ്പേഷ്യൽ അനലൈറ്റിസ് എന്ന വിഷയത്തിൽ 2019-2021 ബാച്ചിൽ വി.എ.അനിൽ പ്രസാദ് ഒന്നാം റാങ്ക് നേടി.ബി.എസ്.സി കമ്പ്യൂട്ടർ സയൻസിലും അനിൽ റാങ്ക് നേടിയിരുന്നു.ഞാങ്ങാട്ടിരി മാട്ടായ വി.അനിരുദ്ധൻ്റെയും ആമയൂർ എ യു പി  സ്കൂളിലെ ടീച്ചറായ പ്രീതയുടെയും മകനാണ്.സഹോദരി: ഡോ: ശ്രീലക്ഷ്മി