29 March 2024 Friday

പുഷപകത്ത് വീട്ടിൽ നിന്ന് മൂന്നാമത്തെ ഡോക്ടറേറ്റ് നേടി ഡോ. നിഖിൽ നീലകണ്ഠൻ

ckmnews


ചാലിശേരി: ഗ്രാമത്തിന് അഭിമാനമായി ചാലിശേരി പെരുമണ്ണൂർ സ്വദേശി ഡോ. നിഖിൽ നീലകണ്ഠന് ആയുർവ്വേദ ചികിൽസ രംഗത്ത് ഡോക്ടറേറ്റ് ലഭിച്ചത്. എഴുമങ്ങാട് പുഷ്പകത്ത് വീട്ടിൽ നിന്ന് മൂന്നാമത്തെ ഡോക്ടറേറ്റ് നേടുന്ന വ്യക്തിയാണ് ഡോ നിഖിൽ .പിതാവ്  ഡോ.ഇ.എൻ ഉണ്ണികൃഷണൻ,  പിതൃ സഹോദരി ഡോ. ശ്രീദേവി എന്നിവർ നേരത്തെ സംസ്കൃത സാഹിത്യ ശാസ്ത്രത്തിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചിരുന്നു. വഡോദര പാരൂൾ യൂണിവേഴ്സിറ്റിയിൽ പ്രൊഫ.ഡോ. ശൈലേഷ് ദേശ്പാണ്ഡേയുടെ കീഴിൽ ഉദരസംബന്ധമായ രോഗത്തിലെ (Dyspepsia) ആയുർവേദ മരുന്നു കൂട്ടിന്റെ ആന്റി മൈക്രോബിയൽ ആന്റ് പ്രോബയോട്ടിക് ഇഫക്ട് എന്ന വിഷയത്തിലായിരുന്നു ഗവേഷണം.ഷൊർണൂർ വിഷണു ആയുർവേദ കോളേജിലെ അസോസിയേറ്റ് പ്രൊഫസ്സറായി പ്രവർത്തിക്കുന്ന നിഖിൽ നീലകണ്ഠൻ ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി ഡോ.ഉണ്ണികൃഷ്ണന്റേയും പുഷ്കലയുടേയും മകനാണ്ടെക്ബൈറ്റ് ഇ-പബ്ലിക്കേഷൻസിലെ സയൻസ് എഡിറ്ററായ  ജിതയാണു ഭാര്യ.സാത്വിക് കൃഷ്ണൻ മകനാണ്. പ്രൊഫ: ഡോ. ശ്രീദേവി പുറന്നാട്ടുകര സെൻട്രൽ സാൻസ്ക്രിറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന്  സാഹിത്യ വിഭാഗം മേധാവിയായി വിരമിച്ചു  ഡോ  ഇ .എൻ ഉണ്ണികൃഷ്ണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അസ്വാൻസ്ഡ്  സ്റ്റഡി ഇൻ എജുക്കേഷൻ അധ്യാപക പ്രശിക്ഷകനും , സംസ്കൃത ഡിപ്പാർട്ട്മെൻറ് മേധാവിയുമായി വിരമിച്ചു  മൂന്ന് പേരുടേയും ഡോ കട്റേറ്റ് ഗ്രാമത്തിന് ആഹ്ലാദമായി.