08 May 2024 Wednesday

വിദ്യാഭ്യാസമേഖലയ്ക്ക് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്:മന്ത്രി എം ബി രാജേഷ്

ckmnews

വിദ്യാഭ്യാസമേഖലയ്ക്ക് സർക്കാർ മുന്തിയ പരിഗണനയാണ് നൽകുന്നത്:മന്ത്രി എം ബി രാജേഷ്

 ചാലിശ്ശേരി:വിദ്യാഭ്യാസമേഖലയ്ക്ക് മുന്തിയ പരിഗണനയാണ് നൽകുന്നത് എന്ന് തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.നാഗലശ്ശേരി ഗവർമെൻറ് ഹൈസ്കൂളിലെ

 1.5 കോടി  രൂപയുടെ കെട്ടിട നിർമ്മാണ ഉദ്ഘാടനം സ്കൂളിൽ നിർവഹിച്ച സംസാരിക്കുകയായിരുന്നു മന്ത്രി . കിഫ്ബി

പദ്ധതികളിലൂടെ മാത്രം മണ്ഡലത്തിൽ സ്കൂളുകൾക്കായി ഇരുപത്തിയൊന്ന് കോടി രൂപയാണ് അനുവദിച്ചത്.പ്ലാൻ ഫണ്ട് എംഎൽഎ ഫണ്ട് എന്നിവയിലൂടെയുമായി ആകെ 43. 5കോടി രൂപയാണ് വിദ്യാഭ്യാസ മേഖലയ്ക്കായി മണ്ഡലത്തിൽ അനുവദിച്ചത്.മണ്ഡലത്തിൽ അനുവദിച്ച നഴ്സിംഗ് കോളേജിന്റെ പ്രവർത്തനം അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കും.രണ്ടുവർഷംകൊണ്ട് മണ്ഡലത്തിൽ അനുവദിച്ച  പദ്ധതികളുടെ മൂല്യം 900 കോടി രൂപയാണ്.സ്കൂളിൽ ആരംഭിച്ച നിർമ്മാണ പ്രവർത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.നാഗലശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി വി ബാലചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ,ത്രിതല പഞ്ചായത്ത് ജനപ്രതിനിധികളായ ഷാഹിദ റിയാസ് . പ്രിയ പി വി , അസീസ് റഹ്മാൻ ,സരോജിനി, തൃത്താല എ ഇ ഒ സിദ്ദിഖ്, പ്രസാദ് കെ.സ്കൂൾ പ്രധാന അധ്യാപിക ജയശ്രീ വി എ പിടിഎ പ്രസിഡണ്ട് ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു.