30 April 2024 Tuesday

ചാലിശേരിയിൽ ഛായചിത്ര പ്രയാണ യാത്രക്ക് സ്വീകരണം നൽകി

ckmnews

ചാലിശേരിയിൽ ഛായചിത്ര പ്രയാണ യാത്രക്ക് സ്വീകരണം നൽകി


ചാലിശ്ശേരി സെൻ്റ് പീറ്റേഴ്സ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധ അബ്ദുൽ ജലീൽ മോർ ഗ്രീഗോറിയോസ് ബാവയുടെ 

ഛായചിത്രപ്രയാണ യാത്രക്ക് സ്വീകരണം നൽകി.വടക്കൻ പറവൂർ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ മോർ ഗ്രീഗോറിയോസ് ബാവയുടെ 343 മത് ഓർമ്മ പെരുന്നാളിൻ്റെ ഭാഗമായി മലബാറിൽ നിന്ന്   ഫാ.വർഗ്ഗീസ് പൈനാടത്ത് , സെക്രട്ടറി നിബു കുര്യൻ ,സന്തോഷ് ബേബി ,വർഗ്ഗീസ് ഏലിയാസ് ,ബിനു ഈരാളിൽ, ബിനു കുര്യാക്കോസ് ,

ജെയിസൺ ജോയ് , പോൾ എന്നിവരുടെ നേതൃത്വത്തിലെത്തിയ  ഛായചിത്ര പ്രയാണ യാത്രക്കാണ്  ബുധനാഴ്ച രാവിലെ ചാലിശേരിയിൽ  വികാരി ഫാ ഡിൽജോഏലിയാസ് കൂരൻ ,ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവീഡ് എന്നിവരും വിശ്വാസികളും ചേർന്ന്  സ്വീകരണം നൽകിയത്.  ബാവയുടെ ഛായചിത്രത്തിൽ വികാരി ഹാരാർപ്പണവും നടത്തി.വടക്കൻ പറവൂർ പള്ളി വികാരി ഫാ. വർഗ്ഗീസ് പൈനാടത്ത് ,ഫാ.ജയേഷ് ജെക്കബ് എന്നിവർ  ധൂപപ്രാർത്ഥന നടത്തി.കൊല്ലവർഷം 1665 ൽ കടൽമാർഗ്ഗം യാത്ര ചെയ്ത് ബാവ   ആദ്യം കേരളക്കരയിൽ  ഇറങ്ങിയത് പൊന്നാനി കടപ്പുറത്തായിരുന്നു ഇതിൻ്റെ  ഓർമ്മ പുതുക്കിയാണ് ബാവയുടെ ഛായ ചിത്രം വഹിച്ചുള്ള പ്രയാണയാത്ര തിങ്കളാഴ്ച  പൊന്നാനിയിൽ നിന്ന്  ആരംഭിച്ച് മലബാർ ,കോഴിക്കോട്,   ഭദ്രാസനങ്ങളിലെ വിവിധ പള്ളികളിലെ സ്വീകരണത്തിനു ശേഷം ബുധനാഴ്ച തൃശൂർ ഭദ്രാസനത്തിലെ പ്രവേശന കവാടമായ ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിലെത്തിയത്