08 May 2024 Wednesday

ചാലിശ്ശേരി സെൻട്രലിൽ നാലോളം കടകളിൽ മോഷണം

ckmnews


ചാലിശ്ശേരി:ചാലിശ്ശേരി സെൻട്രലിൽ നാലോളം കടകളിൽ മോഷണം.ചാലിശ്ശേരി സെൻട്രലിലെ എംഎസ് മിനി സൂപ്പർമാർക്കറ്റ്,ചങ്ങരംകുളം റോഡിലെ പലചരക്ക് കട,ഗായത്രി ഹോട്ടൽ,ഫാമിലി സൂപ്പർമാർക്കറ്റ് എന്ന കടകളിലാണ് കയറിയത്. ഇതിൽ എംഎസ് സൂപ്പർമാർക്കറ്റിൽ നിന്നും ചെറിയൊരു തുക മോഷണം പോവുകയും ചെയ്തു.ഞായറാഴ്ച ഒരു മണിക്കും മൂന്നുമണിക്കും ഇടയിലാണ് മോഷണം നടന്നത്. മുഖം പൂർണമായി മറിച്ചിരുന്ന കള്ളന്റെ മോഷണ ദൃശ്യങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് അന്വേഷണം ആരംഭിച്ചു.നാല് സ്ഥാപനങ്ങളിലും  ഒരേസമയം മോഷണം നടന്നതോടെ വ്യാപാരികളും ആശങ്കയിലാണ്.