24 April 2024 Wednesday

ചാലിശ്ശേരി പഞ്ചായത്ത്‌ വാർഡുകളിൽ കുടിവെള്ള വിതരണം ആരംഭിച്ചു

ckmnews

ചാലിശ്ശേരി പഞ്ചായത്ത്‌ വാർഡുകളിൽ കുടിവെള്ള വിതരണം ആരംഭിച്ചു 


ചങ്ങരംകുളം: ചാലിശ്ശേരി പഞ്ചായത്തിലെ  കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ ടാങ്കർ ലോറിയിൽ കുടിവെള്ള വിതരണം ആരംഭിച്ചു.ഏഴാം വാർഡ്‌ കുന്നത്തേരി മാവുങ്ങൽ റോഡ് പ്രദേശത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ കുടിവെള്ള വിതരണോദ്ഘാടനം  നിർവഹിച്ചു.2021 - 22 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ധാരാളം പ്രാദേശിക കുടിവെള്ള പദ്ധതികൾ നടപ്പാക്കിയിരുന്നു വെങ്കിലും പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം ആയിട്ടില്ലെന്നും ഈ വർഷവുംകുടിവെള്ള പദ്ധതികൾക്കായി നിശ്ചിത തുക വകയിരുത്തിയിട്ടുണ്ട് പഞ്ചായത്ത് പ്രസിഡണ്ട് പറഞ്ഞു.വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷനായി.പഞ്ചായത്ത്‌ അംഗങ്ങളായ ആനിവിനു ,  വി.എസ്.ശിവാസ്, സജിത ഉണ്ണികൃഷ്ണൻ, ഷഹന മുജീബ്, കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി എൽദോ വർഗീസ് എന്നിവർ സംസാരിച്ചു.