28 March 2024 Thursday

ചാലിശ്ശേരിയിലെ നിറകുടമായ അപൂർവ്വകിണർ ആറ് പതിറ്റാണ്ടായി ജലവിതരണം തുടരുന്നു

ckmnews

ചാലിശ്ശേരിയിലെ നിറകുടമായ 

അപൂർവ്വകിണർ ആറ് പതിറ്റാണ്ടായി ജലവിതരണം തുടരുന്നു


ചങ്ങരംകുളം:ചാലിശ്ശേരി ഗ്രാമത്തിലെ നിറകുടമായ പൊതുകിണർ കടുത്ത വേനൽ കാഠിന്യത്തിലും  ആറ് പതിറ്റാണ്ടായി  കുടിവെള്ളം നൽകുന്നത്  ഗ്രാമത്തിന് അപൂർവ്വ കാഴ്ചയാകുന്നു.പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് ഹൈസ്കൂളിന് പിൻവശം പാടത്തിനോട് ചേർന്നാണ്   വാട്ടർ അതോറിറ്റി കീഴിൽ  വലിയ കിണർ കുഴിച്ചത്.ഈ കിണറിലെ വെള്ളം ഉപയോഗിച്ചാണ് അറുപത്ത് വർഷം മുമ്പ്  ഹൈസ്കൂളിന് സമീപത്ത്   വലിയ ടാങ്ക് നിർമ്മിച്ച്  അങ്ങാടിക്ക് ചുറ്റും പൊതുടാപ്പിലൂടെ  വെള്ളം നൽകിയിരുന്നത്.ഇതിനായി വാട്ടർ അതോറിറ്റിയുടെ കീഴിൽ പമ്പിംഗ് നടത്തുന്നതിനായി ജീവനക്കാരനും ഉണ്ടായിരുന്നു.പാവറട്ടി ശുദ്ധജല വിതരണം പഞ്ചായത്തിലെ വീടുകളിൽ നേരിട്ട് എത്തി തുടങ്ങിയതോടെ പഞ്ചായത്ത് വക നൽകിയിരുന്ന കുടിവെള്ളം പദ്ധതി നിശ്ചലമായി.കിണറിലെ വെള്ളം ഉപയോഗപ്പെടുത്തി 2013 ൽ പൊന്നാനി എം.പി. ഇ.ടിമുഹമ്മദ് ബഷീറിൻ്റെ വികസന ഫണ്ട്  നാലരലക്ഷം രൂപ ചിലവിൽ    ഹൈസ്കൂൾ കോമ്പൗണ്ടിൽ വാട്ടർ ടാങ്ക് വെച്ച്  കാക്കാദ്വീപ്  കുടിവെള്ള പദ്ധതി തുടങ്ങി .ഈ പ്രദേശത്തെ കുടുംബങ്ങൾക്ക് ദിവസവും രാവിലെ പദ്ധതി പ്രകാരം വെള്ളം ലഭിക്കും.ഈ വർഷാദ്യം പഞ്ചായത്ത് രണ്ട് ലക്ഷം ചിലവാക്കി സമൃദ്ധമായ  വെള്ളം  സംരക്ഷിക്കുവാൻ  കിണർ  തേച്ച് വൃത്തിയാക്കി , ഇരുമ്പ് നെറ്റും വലയും ഉപയോഗിച്ച്  സുരക്ഷിതവും ടാങ്കിൻ്റെ  തറ ഉയർത്തുകയും ചെയ്തു.വേനൽ ശക്തമായതും , പാവറട്ടി ശുദ്ധജല വിതരണത്തെ ആശ്രയിച്ചുള്ള  കുടിവെള്ള വിതരണം ആഴ്ചകളായി  തടസ്സം വരുന്നതിനാൽ അങ്ങാടിയിൽ ജലക്ഷാമം രൂക്ഷമാണ്. പലയിടത്തും കിണറുകളിൽ ജലനിരപ്പ് താഴുകയാണ്.കാലങ്ങൾക്ക് മുമ്പ് നാടിൻ്റെ ദാഹമകറ്റിയ കിണറിലെ വെള്ളം  ഉപയോഗിച്ച്  ജലക്ഷാമം പരിഹരിക്കാൻ സമഗ്ര കുടിവെള്ള പദ്ധതി ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.