24 April 2024 Wednesday

പെരിങ്ങോട് മൂളിപറമ്പില്‍ പലചരക്ക് കടയില്‍ തീപടര്‍ന്ന് കടയുടമക്ക് ഗുരുതര പരിക്ക്

ckmnews

പെരിങ്ങോട് മൂളിപറമ്പില്‍ പലചരക്ക് കടയില്‍ തീപടര്‍ന്ന് കടയുടമക്ക് ഗുരുതര പരിക്ക്


ചാലിശ്ശേരി:പെരിങ്ങോട് മൂളിപറമ്പില്‍ പലചരക്ക് കടയില്‍ തീപടര്‍ന്ന് അപകടം.മൂളിപറമ്പ് സെന്ററിലുള്ള കെ.എം സ്റ്റോര്‍ എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.വെള്ളിയാഴ്ച്ച കാലത്ത് 6:30 നാണ് സംഭവം.കട ഉടമ അബൂബക്കറിന് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റു.ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.