19 April 2024 Friday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി സണ്ടേസ്കൂൾ പ്രവേശനോൽസവം നടത്തി

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളി സണ്ടേസ്കൂൾ പ്രവേശനോൽസവം   നടത്തി


ചങ്ങരംകുളം: ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ  സണ്ടേസ്കൂൾ പ്രവേശനോൽസവം നടത്തി.ഞായറാഴ്ച രാവിലെ വികാരി ഫാ.ജെക്കബ് കക്കാട്ട് വിശുദ്ധ കുർബ്ബാന അർപ്പിച്ചു.തുടർന്ന് നടന്ന എം.പി.പി.എം സണ്ടേസ്കൂൾ പ്രവേശനോൽസവം  ജോസഫ് ചാലിശ്ശേരി  ഉദ്ഘാടനം ചെയതു.വികാരി ഫാ.ജെക്കബ് കക്കാട്ട് അദ്ധ്യക്ഷനായി.സണ്ടേസ്കൂളിൽ ഇരുപത്തിയഞ്ച് വർഷം  അദ്ധ്യാപകരായി സേവനം അനുഷ്ഠിച്ച കുഞ്ഞാമ്മ ഇട്ടൂപ്പ് , ലൂസ്സി കണ്ണനായ്ക്കൽ ,നവോമികുഞ്ഞുമോൻ എന്നിവരെ  ജോസഫ് ചാലിശ്ശേരി പൊന്നാട അണിയിച്ച് ആദരിച്ചു.എം.ജെ.എസ് എസ് എ  കുന്നംകുളം ഡിസ്ട്രിക്ട് ഇൻസ്പെക്ടർ  സജീഷ് പെങ്ങാമുക്ക് നവാഗതരായ വിദ്യാർത്ഥികളെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി പി.സി.താരുകുട്ടി എന്നിവർ വിദ്യാർത്ഥികൾക്ക്  പുസ്തക വിതരണം ചെയ്തു.സഭാ മാനേജിംഗ് കമ്മിറ്റിയംഗം കെ.എ ഏലീയാസ് ,തൃശൂർ ഭദ്രാസന കൗൺസിലംഗം സി.യു രാജൻ എന്നിവർ സംസാരിച്ചു.സണ്ടേസ്കൂൾ പ്രധാനദ്ധ്യാപകൻ ഡോ. നെൽസൺ ചുങ്കത്ത് സ്വാഗതവും സ്റ്റാഫ് സെക്രട്ടറി സിജു താരുകുട്ടി നന്ദിയും പറഞ്ഞു.വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും മധുരവിതരണവും നടത്തി.