28 March 2024 Thursday

ചാലിശേരി ടൗൺ അങ്കണവാടിയിൽ റിപ്പബ്ളിക് ദിനം ആഘോഷിച്ചു

ckmnews

ചാലിശേരി ടൗൺ

അങ്കണവാടിയിൽ റിപ്പബ്ളിക് ദിനം ആഘോഷിച്ചു


ചാലിശേരി അങ്ങാടി 104 നമ്പർ അങ്കണവാടിയിൽ ഇന്ത്യയുടെ 74 മത് റിപ്പബ്ളിക് ദിനം ആഘോഷിച്ചു.പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ ആനിവിനു ദേശീയ പതാക ഉയർത്തി സല്യൂട്ട് നൽകി ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച്  സംസാരിച്ചു.കുട്ടികൾ വിവിധ പരിപാടികൾ നടത്തി  സത്യപ്രതിജ്ഞ , ദേശഭക്തിഗാനങ്ങൾ, ദേശീയഗാനം എന്നിവ ആലപിച്ചു പായസ വിതരണവും നടത്തി

ചടങ്ങിൽ അങ്കണവാടി വർക്കർ  പ്രീതി സി.എം , ഹെൽപ്പർ  വിജയ സി.പി , ആശാവർക്കർ സാനി സൈമൻ , വെൽഫെയർ കമ്മിറ്റി അംഗങ്ങളായ അഖില അശോകൻ , ജിനു , സുരേഷ് എന്നിവർ സംസാരിച്ചു.