25 April 2024 Thursday

സംസ്ഥാന തദ്ദേശ ദിനാഘോഷം: മാധ്യമ അവാർഡുകൾ വിതരണം ചെയ്തു

ckmnews

സംസ്ഥാന തദ്ദേശ ദിനാഘോഷം: മാധ്യമ അവാർഡുകൾ വിതരണം ചെയ്തു


കൂറ്റനാട്: ചാലിശേരിയിൽ വെച്ച് നടന്നസംസ്ഥാന തദ്ദേശ ദിനാഘോഷത്തിൻ്റെ ഭാഗമായി ഏർപ്പെടുത്തിയിരുന്ന മാധ്യമ അവാർഡുകൾ വിതരണം ചെയ്തു.മികച്ച അച്ചടി മാധ്യമ റിപ്പോർട്ടിനുള്ള അവാർഡ് ദേശാഭിമാനി റിപ്പോർട്ടർക്ക് സമ്മാനിച്ചു


"മാലിന്യം വഴിമാറി; നാടിനു സുന്ദര ഹരിതാഭ" എന്ന തലക്കെട്ടിൽ ഫെബ്രുവരി 16ന് ദേശാഭിമാനി പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടും ഇതിനു പുറമേ തദ്ദേശ ദിനാഘോഷം ഏറ്റവും മികച്ച രീതിയിൽ സമഗ്രമായി കവർ ചെയ്തതും പരിഗണിച്ചാണ് ദേശാഭിമാനിയെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.മികച്ച വാർത്താ ചിത്രത്തിനുള്ള അവാർഡ് സിറാജ് പത്രത്തിന്റെ റിപ്പോർട്ടറാണ് കരസ്ഥമാക്കിയത് 


 "എന്നേക്കാള്‍ മനോഹരമാണല്ലോ"  എന്ന തലക്കെട്ടോടെ ഫെബ്രുവരി 17ന് പ്രസിദ്ധീകരിച്ച-മന്ത്രി .എം.ബി രാജേഷ് സുസ്ഥിര തൃത്താല പ്രദര്‍ശന സ്റ്റാളിൽ തുണിയില്‍ വരച്ച തന്‍റെ ചിത്രം കാണുന്നതിന്‍റെ ഫോട്ടോക്കാണ് മികച്ച ചിത്രത്തിനുള്ള അവാർഡ് സിറാജ് പത്രത്തിന് നൽകുന്നത്. 


മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിനുള്ള അവാർഡ് പട്ടാമ്പി കേബിൾ വിഷൻ റിപ്പോർട്ടർക്ക് ലഭിച്ചു


തൃത്താലയുടെ ടൂറിസം വികസനവും തദ്ദേശ ദിനാഘോഷത്തിന്റെ വിജയകരമായ സംഘാടനവും വിലയിരുത്തി, എങ്ങനെ ഈ മേള തൃത്താലയുടെ ടൂറിസം മേഖലക്ക് മുതൽക്കൂട്ടാവുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന മൂന്നേമുക്കാൽ മിനിറ്റ് ദൈർഘ്യമുള്ള റിപ്പോർട്ടിനാണ് പട്ടാമ്പി കേബിൾ വിഷന് അവാർഡ് നൽകുന്നത്. 


മികച്ച ശ്രവ്യ മാധ്യമ റിപ്പോർട്ടിനുള്ള അവാർഡ് അഹല്യ എഫ് എം ചാനൽ അർഹരായി


തദ്ദേശദിനാഘോഷത്തിന്റെ പ്രസക്തിയും പ്രാധാന്യവും,  ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ,  അനുബന്ധ പരിപാടികളായ  പ്രദർശനം, കലാപരിപാടികൾ, 50 വർഷത്തിനുശേഷം അവതരിപ്പിക്കുന്ന "പാട്ടബാക്കി " നാടകത്തിൻറെ സമകാലിക പ്രസക്തി തുടങ്ങി തദ്ദേശ ദിനാഘോഷത്തിന്റെ വ്യത്യസ്തതകൾ സമഗ്രമായി കവർ ചെയ്ത ഒന്നരമണിക്കൂർ ദൈർഘ്യമുള്ള റേഡിയോ  റിപ്പോർട്ടിനാണ്  അഹല്യ എഫ് എം ചാനലിന് ശ്രവ്യ മാധ്യമ വിഭാഗത്തിലുള്ള അവാർഡ് നൽകുന്നത്.



തദ്ദേശ ദിനാഘോഷത്തിൻ്റെ സമാപന സമ്മേളനത്തിൽ അവാർഡ് ജേതാക്കൾ മന്ത്രി എംബി രാജേഷിൽ നിന്നും അവാർഡുകൾ ഏറ്റുവാങ്ങി.