28 March 2024 Thursday

ചാലിശ്ശേരി ജനമൈത്രി പോലീസിനെ പാലക്കാട് ജില്ലാ പോലീസ് ആദരിച്ചു.

ckmnews



ചങ്ങരംകുളം:സംസ്ഥാനത്തെ മികച്ച ജനമൈത്രി പോലീസ് സ്റ്റേഷനുള്ള അംഗീകാരം നേടിയെടുത്ത ചാലിശ്ശേരി പോലീസ് സ്റ്റേഷനും,മികച്ച ബീറ്റ് ഓഫീസർമാരെയും പാലക്കാട് ജില്ലാ പോലീസ് അസോസിയേഷനും , ഓഫീസേഴ്സ് അസോസിയേഷനും സംയുക്തമായി ആദരിച്ചു.പാലക്കാട് ജില്ലാ പോലീസ് മേധാവി ശിവവിക്രം ഐ.പി.എസിൽ നിന്ന് ചാലിശ്ശേരി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ.പ്രതാപ് , ജനമൈത്രി ബീറ്റ് ഓഫീസർമാരായ ശ്രീകുമാർ , രതീഷ്  എന്നിവർ  പുരസ്കാരം ഏറ്റുവാങ്ങി.അംഗീകാരം നേടിയെടുത്ത മറ്റു സ്റ്റേഷനുകളായ ഹേമാംബിക നഗർ,കസബ,കുഴൽമന്ദം സ്റ്റേഷനുകളിലെ ബീറ്റ് ഓഫീസർമാരായ  അറുമുഖൻ,രാജൻ,രതീഷ് എന്നിവർക്കും  പുരസ്കാരങ്ങൾ നൽകി.ജില്ല പോലീസ് ഓഫീസിൽ നടന്ന ചടങ്ങിൽ അഡീഷണൽ എസ്.പി.പ്രശോഭ് , നർക്കോട്ടിക്  ഡി.വൈ .എസ് .പി ശ്രീനിവാസൻ , പോലീസ് അസോസിയേഷൻ പ്രസിഡൻ്റ് ഹാരിസ് ,  സെക്രട്ടറി ശശി എന്നിവർ സംസാരിച്ചു.