19 April 2024 Friday

നാടിന്റെ ജലസമൃദ്ധി വൃത്തിയാക്കി ഡി വൈ എഫ് ഐ യുവജന സംഘടന

ckmnews



ചാലിശ്ശേരി ഗ്രാമത്തിലെ വിശാലമായ ശുദ്ധജല സംഭരണി അങ്ങാടിക്കുളം ഡിവൈഎഫ്ഐ പ്രവർത്തകർ വൃത്തിയാക്കി.ആഗസ്റ്റ് 15 ന് നടക്കുന്ന ഫ്രീഡം പരേണ്ടിന്റെ പ്രചാരണാർത്ഥം ഞായറാഴ്ച ചാലിശ്ശേരി ടൗൺ മേഖല  ഡി വൈഎഫ് ഐ യുവജന സംഘടനയുടെ നേതൃത്വത്തിലാണ്നീന്തൽ അറിയുന്ന അമ്പതോളം പേർ ചേർന്ന് അഞ്ചുമണിക്കൂർ സമയം എടുത്ത് കുളത്തിലെ ചണ്ടിയും പായലും മറ്റു മാലിന്യങ്ങളും കരക്ക് കയറ്റി ഏകദേശം ഒരേക്കർ വരുന്ന കുളത്തെ ജലസമൃദ്ധിയുടെ തെളിനീരാക്കി മാറ്റിയത്.കാലങ്ങൾ പഴക്കമുള്ള കുളം കഴിഞ്ഞ കുറെ വർഷങ്ങളായി സംരക്ഷിക്കാൻ ആരുമില്ലാതെ നാശത്തിന്റെ വക്കിലായിരുന്നു.പതിനെട്ട് വർഷം മുമ്പ് സർക്കാർ പദ്ധതിയിൽ ആഴം കൂട്ടി പാർശ്വഭിത്തികൾ കെട്ടി വേർതിരിച്ചിരുന്നെങ്കിലും തുടർന്ന് കുളം സംരക്ഷിക്കാനുള്ള പദ്ധതികളൊന്നും നടന്നിരുന്നില്ല.ആദ്യകാലങ്ങളിൽ കർഷകർ രണ്ടും, മൂന്നും പൂവൽകൃഷി ചെയ്തിരുന്നത് ഈ വെള്ളം ഉപയോഗിച്ചായിരുന്നു.കുളം വൃത്തിയാക്കിയതോടെ  സ്കൂൾവിദ്യാർത്ഥികൾക്കും ഗ്രാമവാസികൾക്കും അവധിക്കാലങ്ങളിലും നീന്തൽ പരിശീലനത്തിനും  പാടശേഖരങ്ങളിലെ നെൽകൃഷി ,പച്ചക്കറികൃഷി,  സമീപത്തെ വീടുകളിൽ ജലസമൃദ്ധി എന്നിവക്ക് വെള്ളം ഉപകരിക്കും.മാതൃക ജല സംഭരണിയായി നിലനിർത്തി വേലിയും, വെളിച്ചവും നൽകി കുളം സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ശുചീകരണ പ്രവർത്തനങ്ങൾക്ക് മേഖല സെക്രടറി ടി.കെ. സുധീഷ് കുമാർ , പ്രസിഡന്റ് ഫ്ലെമിങ് പി.എ , ട്രഷറർ കെ.പി. ദിപിൻ , കെ.എ അജിത്ത് , അരുൺ കെ.എ എന്നിവർ നേതൃത്വം നൽകി.