30 April 2024 Tuesday

പട്ടാമ്പിയില്‍ അമ്മക്ക് ഒപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ മകളും മരിച്ചു

ckmnews

പട്ടാമ്പിയില്‍ അമ്മക്ക് ഒപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ മകളും മരിച്ചു


വല്ലപ്പുഴയിൽ അമ്മക്ക് ഒപ്പം പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ മകളും മരിച്ചു.വല്ലപ്പുഴ ചെറുക്കോട് മുണ്ടക്കപ്പറമ്പില്‍ പ്രദീപിന്റെ മകള്‍ നിഖ (12)ആണ് ചികിത്സയില്‍ ഇരിക്കെ മരണത്തിന് കീഴടങ്ങിയത്.നിഖ യുടെ മാതാവ് ബീന(35)കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരിച്ചത്.മറ്റൊരു മകള്‍ നിവേദ (6) പൊള്ളലേറ്റ് ചികിത്സയിലാണ്.


 ഞായറാഴ്ച പുലർച്ചെയാണ് വീട്ടിനുള്ളില്‍ 3 പേരെയും പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്.മണ്ണെണ ശരീരത്തിൽ ഒഴിച്ച് തീ കൊളുത്തിയ നിലയിലായിരുന്നു.കുടുംബ പ്രശ്നമാണ് സംഭവത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.