29 March 2024 Friday

ചാലിശ്ശേരി പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഓക്സിമീറ്ററും സാമ്പത്തിക സഹായവും നൽകി മാർവെൽ ക്ലബ്ബ്

ckmnews

ചാലിശ്ശേരി പഞ്ചായത്തിലെ എല്ലാ വാര്‍ഡിലും ഓക്സിമീറ്ററും സാമ്പത്തിക സഹായവും നൽകി

മാർവെൽ ക്ലബ്ബ് 


ചങ്ങരംകുളം: കോവിഡ് രണ്ടാതരംഗത്തിൽ ചാലിശ്ശേരി പഞ്ചായത്തിലേക്ക്   പതിനഞ്ച് ഓക്സിമിറ്ററും സമൂഹ അടുക്കളയിലെ   ഭക്ഷണത്തിനുള്ള സാമ്പത്തിക സഹായം നൽകി മാർവെൽ ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഗ്രാമത്തിന് കാരുണ്യത്തിൻ്റെ മാതൃകയായി.കോവിഡ് രണ്ടാം തരംഗത്തിൽ മനുഷ്യ ശരീര ഓക്സിജനിലെ അളവ് നോക്കുന്നതിനായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പ്രയാസങ്ങൾ അറിഞ്ഞാണ് പഞ്ചായത്തിലെ 15 വാർഡിലേക്കും  ഒന്ന് വീതം 15 ഓക്സിമീറ്റർ നൽകി കോവിഡ് മഹാമാരിയെ പൊരുതി തോൽപ്പിക്കാൻ ക്ലബ്ബ് മുന്നോട്ട് വന്നത്  നാടിന് അഭിമാനമായി.സൗജന്യമായി പഞ്ചായത്തിന് ആദ്യമായി   ലഭിച്ച ഓക്സിമീറ്ററുകൾ ആശ്വാസത്തിന് കരുതേകി.ഗ്രാമത്തിലാരും ഭക്ഷണത്തിന് ബുദ്ധിമുണ്ട് നേരിടരുതെന്ന കാരുണ്യത്തിൻ്റെ കരങ്ങൾ നീട്ടി സമൂഹ അടുക്കളയിലേക്ക് സാമ്പത്തിക സഹായവും  നൽകി.പഞ്ചായത്ത് ഓഫീസിൽ വെച്ച് ക്ലബ്ബ് പ്രസിഡൻ്റ് അഹമ്മദ് മണാളത്ത് ,സെക്രട്ടറി ബിജു മാധവൻ ചേർന്ന്

പഞ്ചായത്ത് പ്രസിഡൻ്റ് എ.വി.സന്ധ്യക്ക് ഓക്സിമീറ്ററും ,സാമ്പത്തിക സഹായവും കൈമാറി.മുൻ പഞ്ചായത്ത് പ്രസിഡൻ്റ് റംല വീരാൻ കുട്ടി , വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ , ക്ഷേമകാര്യ സ്റ്റാൻ്റിങ് ചെയർപേഴ്സൺ നിഷ അജിത് കുമാർ 

പഞ്ചായത്ത് അംഗങ്ങളായ വി.എസ് ശിവാസ് ,  ഷഹ് ന അലി ,പഞ്ചായത്ത് സെക്രട്ടറി എൻ.സാവിത്രികുട്ടി  , അസിസ്റ്റൻ്റ് സെക്രട്ടറി എസ്.ശ്രീജിത്ത്  ,ജൂനിയർ ഹെൽത്ത് ഇൻസ്പെകടർ ബാബു ,  മുൻ പഞ്ചായത്തംഗം പ്രദീപ് ചെറുവാശ്ശേരി , ക്ലബ് അംഗങ്ങളായ സജീഷ് , സിദ്ധിക്ക് ചേക്കു , എന്നിവർ പങ്കെടുത്തു.