25 April 2024 Thursday

തൃത്താല ബ്ലോക്ക് പഞ്ചായത്ത് തല ആരോഗ്യ മേള ജനപങ്കാളിത്തം ശ്രദ്ധേയമായി

ckmnews

തൃത്താല ബ്ലോക്ക് പഞ്ചായത്ത് തല ആരോഗ്യ മേള ജനപങ്കാളിത്തം ശ്രദ്ധേയമായി


ചങ്ങരംകുളം : തൃത്താല ബ്ലോക്ക് പഞ്ചായത്തും ചാലിശ്ശേരി സി എച്ച് സി യും സംയുക്തമായി സംഘടിപ്പിച്ച ബ്ലോക്ക് തല ആരോഗ്യ മേള ജനപങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും വ്യത്യസ്തമാർന്ന സ്റ്റാളുകൾ കൊണ്ടും ശ്രദ്ധേയമായി.നാഗലശേരി ഗവ.ഹൈസ്ക്കൂളിൽ സംഘടിപ്പിച്ച ഏകദിന മേള രാവിലെ വാദ്യമേളങ്ങളുടെ അകമ്പടിയോടുള്ള  ഘോഷയാത്രയോടെ തുടക്കമായി. ആരോഗ്യമേള നിയമസഭ സ്പീക്കർ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി.പി റജീന അദ്ധ്യക്ഷനായി.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. റീത്ത മേളയെക്കുറിച്ച്  വിശദീകരണം നടത്തി.മികച്ച കോറിയോഗ്രാഫർക്കുള്ള സംസ്ഥാന ചലചിത്ര അവാർഡ് നേടിയ അരുൺ ലാൽ, രണ്ടാമത്തെ മികച്ച സിനിമ ചവിട്ടിൽ അഭിനയിച്ച മജീദ് പി.ഹനീഫ, സഞ്ജയ് ശങ്കർ ,ആബിദ് പി.ടി എന്നിവരെയും 

 ആരോഗ്യ മേളയുടെ ഭാഗമായി ബ്ലോക്ക് തലത്തിൽ ഹൈസ്ക്കൂൾ വിദ്യാർത്ഥികൾക്കായി നടത്തിയ ക്വിസ് മൽസരത്തിൽ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കിയ നന്ദന മുരളി,സാന്ദ്ര സുരേഷ്, അഭിനവ് ടി.എന്നിവരെ ആദരിച്ചു.ആയുർവേദം, അലോപതി, ഹോമിയോപതി എന്നിവയുടെ വിവിധ പ്രദർശന സ്റ്റാളുകളും, ആരോഗ്യ വകുപ്പ് നൽകുന്ന വിവിധ സേവനങ്ങൾ, ഐ സി ഡി എസ് , കുടുംബശ്രീ, ഫയർ ആന്റ്  റസ്ക്യൂ ,വ്യവസായ വകുപ്പ്, കൃഷി വകുപ്പ്, ബി ആർ സി , എക്സൈസ് വകുപ്പ്, ബ്ലോക്ക് പഞ്ചായത്തിൻ്റെ ശുചിത്വവും മാലിന്യ സംസ്ക്കരണവും,  സി എച്ച് സി ചാലിശേരി സെക്കണ്ടറി പാലിയേറ്റീവ് -ഉണർവ് ,പ്രതീക്ഷ പാലിയേറ്റീവ്, പരിസ്ഥിതി സൗഹൃദ ഉൽപ്പന്നങ്ങൾ തുടങ്ങി ഇരുപത്തിയഞ്ച്  സ്റ്റാളുകൾ മേളയിൽ  ഒരുക്കിയിരുന്നു.ബ്ലോക്കിൻ്റെ വിവിധ ഘടക സ്ഥാപനങ്ങളെ കൂട്ടയോജിപ്പിച്ച് കൊണ്ടുള്ള വൈവിധ്യമാർന്ന കലാപരികൾ മേളയുടെ മാറ്റ് കൂട്ടി.ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റുമാ രായ ജയ പി.കെ , ഷറഫൂദീൻ കളത്തിൽ , സുഹറ വി. , നാഗലശേരി പഞ്ചായത്ത് വൈ.പ്രസിഡന്റ് ഷാഹിദ റിയാസ് , ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൃഷ്ണകുമാർ മാസ്റ്റർ , ചാലിശേരി സി എച്ച് സി പി ആർ ഒ ധന്യ നിമേഷ്  , വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികളായ ടി.പി. മുഹമ്മദ് മാസ്റ്റർ , കെ.പി.എം ഷെരീഫ് , ഒ എം ഉണ്ണികൃഷ്ണൻ , തമ്പി കൊള്ളന്നൂർ എന്നിവർ സംസാരിച്ചു.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ആർ കുഞ്ഞുണ്ണി സ്വാഗതവും   ബ്ലോക്ക് തല ഹെൽത്ത് സൂപ്പർവൈസർ കെ.കെ ഹുസൈൻ നന്ദിയും പറഞ്ഞു.