27 April 2024 Saturday

ഇഷ്ടനേതാവ് സെല്‍ഫിയെടുത്ത് വാട്ട്സപ്പില്‍ അയച്ചു കൊടുത്തു സന്തോഷം പങ്ക് വെച്ച് പടിഞ്ഞാറങ്ങാടി സ്വദേശി ഫവാസ്

ckmnews

ഇഷ്ടനേതാവ് സെല്‍ഫിയെടുത്ത് വാട്ട്സപ്പില്‍ അയച്ചു കൊടുത്തു


സന്തോഷം പങ്ക് വെച്ച് പടിഞ്ഞാറങ്ങാടി സ്വദേശി ഫവാസ്


പടിഞ്ഞാറങ്ങാടി:ഇഷ്ടനേതാവ് സെല്‍ഫിയെടുത്ത് വാട്ട്സപ്പില്‍ അയച്ചു കൊടുത്ത സന്തോഷത്തിലാണ് പടിഞ്ഞാറങ്ങാടി സ്വദേശി ഫവാസ്.കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുല്‍ ഗാന്ധിയാണ് സ്വന്തം മൊബൈലില്‍  സെല്‍ഫിയെടുത്ത് ആരാധകനായ ഫവാസിന് തന്റെ വാട്സാപ്പിലേക്ക് അയച്ചു കൊടുത്തത്.ആ സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷം ഫവാസ് തന്റെ  ഫേസ്ബുക്കില്‍ പങ്ക് വെക്കുകയും ചെയ്തു.

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെ....


എന്തുകൊണ്ട് രാഹുൽ ഗാന്ധി...? ഇന്നലെ രാഹുൽജി രാവിലെ കോഴിക്കോട് എയർപ്പോട്ടിൽ വരുന്ന് എന്ന് അറിഞ്ഞ് പ്രിയ സുഹൃത്തുക്കളായ ഫാറൂഖ് സുബ്രമണ്യൻ ,അസ്ഹറിനൊപ്പമാണ് ഞാനും അവിടെ എത്തിയത്, ജീവിതത്തിലെ വലിയ ഒരാഗ്രഹമായിരുന്നു അദ്ദേഹത്തിനൊപ്പം ഒരു ഫോട്ടോ എടുക്കുക എന്നത് .രാഹുൽജി യുടെ വണ്ടി നീങ്ങിയപ്പോൾ ഞാൻ അടുത്തേക്ക് ഓടി ചെന്നു,സുരക്ഷാ ഉദ്യോഗസ്ഥർ മാറ്റാൻ ശ്രമിച്ചപ്പോൾ രാഹുൽജി എന്നോട് സെൽഫി എടുത്തോളാൻ പറഞ്ഞു, പക്ഷേ എൻ്റെ ഫോണിൽ ക്ലിയറായി കിട്ടിയില്ല, അങ്ങയോടൊപ്പം ഒരു ഫോട്ടോ എടുക്കുക എൻ്റെ സ്വപ്നമാണ് എന്ന്ഞാൻ അത് അദ്ദേഹത്തോട് പറഞ്ഞപ്പോൾ രാഹുൽജിയുടെ ഫോണിൽ തന്നെ ഫോട്ടോ എടുത്തു.എന്നോട് പറഞ്ഞു നമ്പർ തരാനും ഞാൻ നിനക്ക് അയച്ചു തരാമെന്നും പറഞ്ഞു.. എന്നാൽ എൻ്റെ പ്രതീക്ഷ തെറ്റിക്കാതെ ഇന്നു രാവിലെ എൻ്റെ ഫോണിലേക്ക് ഞാൻ കാത്തിരുന്ന രാഹുൽജി എടുത്ത ഫോട്ടോ എത്തി... ഇതിൽ പരം എന്തു വേണം ,ജീവിതത്തിൽ ഒരിക്കൽ പോലും എന്നെ കണ്ടിട്ടില്ലാത്ത ഒരു സാധാരണ പ്രവർത്തകനെ പോലും പരിഗണിക്കുന്ന ഇദ്ദേഹം തന്നെയാണ് എൻ്റെ ലീഡർ ,ഓരോ സാധാരണക്കാരൻ്റെയും ലീഡർ.