11 May 2024 Saturday

ചാലിശ്ശേരി അറക്കൽ സെൻററിൽ മരകൊമ്പ് റോഡിലേക്ക് പൊട്ടി വീണു:ഗതാഗതം മുടങ്ങി

ckmnews

ചാലിശ്ശേരി അറക്കൽ സെൻററിൽ  മരകൊമ്പ് റോഡിലേക്ക്  പൊട്ടി വീണു:ഗതാഗതം മുടങ്ങി


ചാലിശ്ശേരി അറക്കൽ സെൻററിൽ  കൂറ്റൻ പൂമരത്തിന്റെ  വലിയ കൊമ്പ് റോഡിലേക്ക് പൊട്ടി വീണു വൻ അപകടം ഒഴിവായി.ചൊവ്വാഴ്ച രാവിലെ ഏഴ് മണിയോടെ കൂടിയാണ് സംഭവം നടന്നത്.വീഴുന്ന സമയത്ത് വാഹനങ്ങൾ കടന്ന് പോയിരുന്നെങ്കിലും തലനാരിഴയ്ക്കാണ് വാഹനം അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത് . ധാരാളം സ്കൂൾ വിദ്യാർത്ഥികൾ ട്യൂഷൻ സെന്ററിലേക്ക് രാവിലെ ഇത് വഴി പോകുക പതിവാണ്.  നേരത്തെ ആയതിനാലാണ്  വൻ അപകടമാണ് ഒഴിവായത്.സമീപത്തുള്ള ഉള്ള വൈദ്യുതി പോസ്റ്റുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട് .സംഭവമറിഞ്ഞ് വൈദ്യുതി ലൈൻ കെഎസ്ഇബി ഓഫാക്കി.ചാലിശേരി - ചങ്ങരംകുളം  പാതയിൽ ഏറെ നേരം ഗതാഗതം മുടങ്ങി