19 April 2024 Friday

കമ്പനിപ്പടി പൂരാഘോഷ കമ്മിറ്റി സഹയാത്രക്ക് നൽകിയത് നന്മയുടെ ഒരു ലക്ഷം രൂപ

ckmnews


 ചാലിശേരി മുക്കൂട്ട കമ്പനിപ്പടി  പൂരാഘോഷ കമ്മിറ്റിയുടെ  കാരുണ്യ പ്രവർത്തനങ്ങൾക്ക് പൂരപ്പൊലിമയുടെ ആരവം.ആഘോഷങ്ങൾക്കൊപ്പം സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിക്ക് സഹായം നൽകി നന്മയുടെ വെളിച്ചമാവുകയാണ് കമ്പനിപ്പടി ആഘോഷകമ്മിറ്റി.കൂറ്റനാട് സഹയാത്ര ചാരിറ്റബിൾ സൊസൈറ്റിയിലെ ഭിന്നശേഷി ഡേ കെയർ  പ്രവർത്തനങ്ങൾക്കാണ് ഞായറാഴ്ച ഒരു ലക്ഷം രൂപ സഹായം നൽകിയത്.ഇതിന് മുമ്പ്‌ സഹയാത്രക്ക് വീൽചെയറുകൾ ,ഓണത്തിന് ഭക്ഷ്യകിറ്റും ആഘോഷ കമ്മിറ്റി നൽകിയിരുന്നു.ഗ്രാമത്തിൽ കഴിഞ്ഞ കുറെ കാലങ്ങളായി പല മേഖലകളിലും ഇവരുടെ സഹായം ധാരാളം ലഭിച്ചിട്ടുണ്ട് വായനശാല ,സ്കൂൾ , അങ്കണവാടി, ജിസിസി ക്ലബ്ബ് ,ഗവ:ഹയർസെക്കണ്ടറി സ്കൂളിലേക്ക് ഒരു ക്ലാസ്മുറിയിലേക്കുള്ള എല്ലാം ചിലവുകൾക്കുള്ള തുക കൂടാതെ കോവിഡ് ഒന്നാം തരംഗത്തിലും , രണ്ടാം തരംഗത്തിലും ആരോഗ്യ മേഖലയിലും , പഞ്ചായത്ത് കമ്യൂണിറ്റി കിച്ചൺ , പോലീസ് സ്റ്റേഷൻ  എന്നിവക്ക് സഹായം ഉൾപെടെ നിരവധി നന്മ പ്രവൃത്തനങ്ങൾഇതിനകം ചെയ്തിട്ടുണ്ട്.


 1962 മുതൽ തുടർച്ചയായി ചാലിശേരി മുലയംപറമ്പ് ഭഗവതി ക്ഷേത്രത്തിലേക്ക് മുക്കൂട്ട കമ്പിനി പ്പടിയിൽ നിന്ന് താലപ്പൂരം തുടങ്ങിയത് 

ജാതിമത വ്യത്യാസം ഇല്ലാതെ 51 പേരാണ് കമ്മിറ്റിയാൽ ഉള്ളത്. 61 വർഷത്തിനോടുനുബന്ധിച്ച് ഇത്തവണ  ഫ്രെബുവരി 28ന് പൂരാഘോഷത്തിന്  ഗജവീരൻ പാമ്പാടി രാജൻ , കല്ലടത്തൂർ മനോജ് , കല്ലുവഴി മുരളിനബീശൻ എന്നിവരുടെ നേതൃത്വത്തിൽ  51 പേരുടെ പാഞ്ചാരിമേളം , എടക്കുളം ബ്രദേഴസിന്റെ നാദസ്വരം , രാത്രി താലപ്പുരവും എന്നിവ നടക്കും.ഞായറാഴ്ച സഹയാത്ര ചാരിറ്റബിൾ  സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ രക്ഷാധികാരി രാജൻ കരിപ്പാലി ,പ്രസിഡന്റ്  ശശി കരിപ്പാലി , സെക്രട്ടറി സുരേന്ദ്രൻ വി.കെ , ഖജാൻജി ഹരിദാസ് പി.കെ , വൈസ് പ്രസിഡന്റ് ജിഷ്ണു കെ.ബി , ജോ. സൈക്രട്ടറി ശോഭിത് കരിപ്പാലി എന്നിവർ ചേർന്ന് തുക  സഹയാത്ര പ്രസിഡന്റ് വി.വി.ബാലകൃഷ്ണന്ന് കൈമാറി. സെക്രട്ടറി സുബൈർ കെ.വി , ഫിസിയോ തെറാപ്പി ചെയർമാൻ  ഗോപിനാഥ് പാലഞ്ചേരി , ടി.എ രണദിവെ, സുനിൽ മാസ്റ്റർ , കെ.വി ഹമീദ് എന്നിവർ സംസാരിച്ചു.