19 April 2024 Friday

ചാലിശ്ശേരി പഞ്ചായത്തിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു

ckmnews


ചങ്ങരംകുളം :ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നിൽ ഇന്ത്യയുടെ 72 റിപ്പബ്ലിക്ക് ദിനത്തിനോടു നുബന്ധിച്ച് പഞ്ചായത്ത് പ്രസിഡന്റ്  എ.വി.സന്ധ്യ പതാക ഉയർത്തി. വൈസ് പ്രസിഡന്റ്  സാഹിറ ഖാദർ, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  ഹുസൈൻ പുളിയഞ്ഞാലിൽ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ  നിഷ അജിത്കുമാർ, അസിസ്റ്റന്റ് സെക്രട്ടറി  ശ്രീജിത്ത് എന്നിവരെ കൂടാതെ മറ്റ് മെമ്പർമാരും, പഞ്ചായത്ത് ജീവനക്കാരും, കുടുംബശ്രീ, തൊഴിലുറപ്പ് അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു. ഗാന്ധി പ്രതിമയിൽ പ്രസിഡൻ്റ് പുഷ്പാർച്ചനയും തുടർന്ന് ദേശീയഗാനവും ആലപിച്ചു.