20 April 2024 Saturday

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ ഉയിർപ്പ് പെരുന്നാൾ ഭക്തിസാന്ദ്രമായി

ckmnews

ചാലിശ്ശേരി യാക്കോബായ സുറിയാനി പള്ളിയിൽ 

ഉയിർപ്പ് പെരുന്നാൾ ഭക്തിസാന്ദ്രമായി


ചങ്ങരംകുളം:ചാലിശ്ശേരി സെൻ്റ് പീറ്റേഴസ് ആൻ്റ് സെൻ്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ യേശു ക്രിസ്തുവിൻ്റെ  ഉയിർപ്പ് പെരുന്നാൾ ശുശ്രൂഷയോടെ വൃതശുദ്ധിയുടെ അമ്പത് നോമ്പിന് സമാപനമായി .കുരിശുമരണം വരിച്ച യേശുക്രിസ്തു മൂന്നാം നാൾ ഉയിർത്തേഴുന്നേറ്റത്തിൻ്റെ ഓർമ്മ പുതുക്കി

ശനിയാഴ്ച രാത്രി സന്ധ്യാപ്രാർത്ഥനക്കു ശേഷം ഉയിർപ്പ്  ശൂശ്രൂഷകൾ തുടങ്ങി .ഫാ.ജെക്കബ് കക്കാട്ട്    മശിഹാ തമ്പുരാൻ കബറിങ്കൽ നിന്ന് ഉയിർത്തേഴുന്നേറ്റ് എന്ന പുതിയ വാർത്ത നിങ്ങളെ അറിയിക്കുന്നതായി മൂന്ന് തവണ ഏറ്റ് പറഞ്ഞ്

 ഉയിർപ്പ് പ്രഖ്യാപനം നടത്തി.പ്രഭാത പ്രാർത്ഥനക്ക് ശേഷം തുടർന്ന് വൈദീകനും  ശൂശ്രുഷകരും വിശ്വാസികളും  ചേർന്ന്  ഉയിർപ്പ് പെരുന്നാൾ പ്രദക്ഷിണം നടത്തി.തുടർന്ന് പഴമ വായന ,ശ്ലീഹവായന ,ഏവൻഗേലിയോൻ വായനക്ക് ശേഷം

മദ്ബഹായുടെ  നാലുദിക്കുകളിലേക്കും വൈദീകൻ  സ്ളീബാഘോഷവും , ഹൗദ് മാലാഖയുടെ പ്രാർത്ഥനയും നടത്തി.പള്ളിമണികളടിച്ച് സ്ളീബാഘോഷത്തെ എതിരേറ്റു.

ശൂശ്രുഷകരുo ,വിശ്വാസികളും സ്ളീബാ വണങ്ങി.തുടർന്ന് വിശുദ്ധ കുർബ്ബാനയോടു കൂടി ഉയിർപ്പ് പെരുന്നാൾ  ശൂശ്രുഷകൾ സമാപിച്ചു.ഫാ.ജെക്കബ് കക്കാട്ട്  എല്ലാവർക്കും പ്രത്യാശയുടെയും പരസ്പര സ്നേഹത്തിൻ്റേയും ഈസ്റ്റർ ആശംസകൾ നേർന്നു.ഈസ്റ്റർ ചടങ്ങുകൾക്ക് ഫാ.ജെക്കബ് കക്കാട്ട് , ട്രസ്റ്റി ജിജോജെക്കബ് , സെക്രട്ടറി കെ .സി വർഗ്ഗീസ് ,   പള്ളി മാനേജിംഗ് കമ്മറ്റിയംഗങ്ങൾ ,ഭക്തസംഘടന ഭാരവാഹികൾ എന്നിവർ നേതൃത്യം നൽകി.