26 April 2024 Friday

ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു

ckmnews



ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് കേരളോത്സവം തുടങ്ങി.മുലയംപറമ്പ് ക്ഷേത്ര മൈതാനിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.വി.സന്ധ്യ കേരളോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാഹിറ ഖാദർ അധ്യക്ഷത വഹിച്ചു.വികസന സ്ഥിരം സമിതി ചെയർമാൻ ഹുസൈൻ പുളിയഞാലിൽ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത്കുമാർ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർപേഴ്സൺ ആനിവിനു,പഞ്ചായത്ത് അംഗങ്ങളായ പി.വി.രജീഷ്, വിജേഷ് കുട്ടൻ,ഷഹന അലി, ഷഹന മുജീബ്, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, യൂത്ത് കോർഡിനേറ്റർ കിരൺ തായക്കാട്ടിൽ,പൊതു പ്രവർത്തകരായ പി.എ നൗഷാദ്,ടി.എം.കുഞ്ഞുകുട്ടൻ,പി.ഐ.യൂസഫ്, ശിവശങ്കരൻ തുടങ്ങിയവർ സംസാരിച്ചു.കലാമത്സരങ്ങൾ 8-ന് പഞ്ചായത്ത്‌ അംബേദ്കർഹാളിലും,മുലയംപറമ്പ് ക്ഷേത്രമൈതാനിയിൽ 7 ന് ക്രിക്കറ്റ്,12 ന് ഫുട്ബോൾ, ഹൈസ്‌കൂൾ മൈതാനിയിൽ 13 ന് വോളിബോൾ,7-ന് കൈരളി ക്ലബ്ബ് പരിസരം എന്നിങ്ങനെ കേരളോത്സവം നടക്കുന്നതാണ്