29 March 2024 Friday

ചാലിശ്ശേരി എൻ.വി.ബാവ സ്മാരക റോഡ് ഉദ്ഘാടനം ചെയ്തു

ckmnews


ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് 2022-23 സാമ്പത്തിക വർഷത്തെ  ധനകാര്യ കമ്മീഷൻ ഗ്രാന്റ് വിനിയോഗിച്ച് ആറാം വാർഡിൽ  പണിത എൻ.വി.ബാവ സ്മാരക റോഡിന്റെ ഉദ്ഘാടനം നടന്നു. വാർഡ് മെമ്പറും,എൻ.വി.ബാവയുടെ പുത്രിയുമായ ഫാത്തിമത് സിൽജയുടെ അധ്യക്ഷതയിൽ പഞ്ചായത്ത്‌ പ്രസിഡന്റ് എ.വി.സന്ധ്യ ഉദ്ഘാടനം നിർവ്വഹിച്ചു.ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് മുൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും,ജാതി മതഭേദമന്യേ ഏതൊരു പാവപ്പെട്ടവന്റെയും അത്താണിയും, നാട്ടിലെ പേരുകേട്ട മധ്യസ്ഥനും ആയിരുന്ന മിന്നൽ ബാവ എന്ന് നാട്ടുകാർ സ്നേഹപൂർവ്വം വിളിച്ചിരുന്ന എൻ.വി.ബാവയുടെ സ്മരണാർത്ഥം നിർമ്മിച്ച റോഡിനാണ് എൻ.വി.ബാവ സ്മാരക റോഡ് എന്ന നാമകരണം ചെയ്തിരിക്കുന്നത്.വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഹുസൈൻ പുളിയഞ്ഞാലിൽ,പി.വി.ഉമ്മർ മൗലവി,പ്രദീപ്‌ ചെറുവാശ്ശേരി,എം.എം.ഹാഷിം, അബ്ബാസ് സൗത്ത്, പി.കെ.കുഞ്ഞുമോൻ,കോയുണ്ണി ഞാലിൽ, മുഹമ്മദ് കുട്ടി,രാമചന്ദ്രൻ,മൊയ്‌തീൻ,ശങ്കുണ്ണി,ബഷീർ ഞാലിൽ, പ്രവീൺ,വിബിൻ,എ.വി.ഷാജി,എ.വി.ഉമ്മർ ,ടി.പി.കരീം,മമ്മുണ്ണി,മാനുട്ടി,രമേശ്,സുബ്രഹ്മണ്യൻ, ഹൈദർ, ഫൈസൽ, മണി,ഗോപി, ഫൈസൽ,മുത്തു,കുഞ്ഞിമുഹമ്മദ്,മുല്ലൻ,നാട്ടുകാർ എന്നിവർ പങ്കെടുത്തു.