08 May 2024 Wednesday

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ പരി യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു

ckmnews

ചാലിശേരി യാക്കോബായ സുറിയാനി പള്ളിയിൽ പരി യെൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മപ്പെരുന്നാൾ ആഘോഷിച്ചു


ചാലിശ്ശേരി സെൻറ് പീറ്റേഴ്സ് ആന്റ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളിയിൽ പരി: യെൽദോ മോർ ബസേലിയോസ് ബാവായുടെ 338 മത് ഓർമ്മ പെരുന്നാൾ ആഘോഷിച്ചു.കോതമംഗലം മർത്തോമ്മൻ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന മഹാപരിശുദ്ധ യെൽദോ ബാവയുടെ ഓർമ്മയാണ് ഇടവക ശനി , ഞായർ ദിവസങ്ങളിലായി ആഘോഷിച്ചത്.ഞായറാഴ്ച രാവിലെ വിശുദ്ധ കുർബ്ബാനക്ക് മർക്കോസ് മോർ ക്രിസ്സോസ്റ്റമോസ് മെത്രാപ്പോലീത്തമുഖ്യ കാർമ്മികത്വം വഹിച്ചു മധ്യസ്ഥ പ്രാർത്ഥന ,പെരുന്നാൾ സന്ദേശം നൽകി വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ സഹകാർമ്മികനായി.

തുടർന്ന് നാടിന്റെ സർവ്വ ക്ഷേമ ഐശ്വര്യങ്ങൾക്കായി അങ്ങാടി ചുറ്റി പെരുന്നാൾ പ്രദക്ഷിണം ആരംഭിച്ചു.പൊൻ - വെള്ളി കുരിശുകൾ ,മുത്തുക്കുടകൾ , ബാവയോടുള്ള അപേക്ഷകൾ ചൊല്ലി നിരവധി വിശ്വാസികൾ പ്രദക്ഷിണത്തിൽ പങ്കെടുത്തു. ബാവയെ എതിരേറ്റത്തിനെ അനുസ്മരിച്ച് ഇടവക അംഗം റോക്കി വിൽസൺ നിലവിളക്കേന്തി വികാരി വിശ്വാസികളെ സ്ളീബ ഉയർത്തി ആശീർവദിച്ചു കുരിശ് തൊട്ടികളിൽ ധൂപ പ്രാർത്ഥന, ആശീർവാദവും നടത്തി.തുടർന്ന് വർഷത്തിലൊരിക്കൽ മാത്രം പേടകത്തിൽ നിന്ന് പുറത്തെടുക്കുന്ന പരിശുദ്ധ

 യെൽദോ ബാവയുടെ തിരുശേഷിപ്പ് പ്രാർത്ഥനയോടെ പള്ളിമണികൾ അടിച്ച് മെത്രാപ്പോലീത്ത പുറത്തെടുത്തു.നൂറുകണക്കിന് വിശ്വാസികൾ തിരുശേഷിപ്പ് വണങ്ങി നേർച്ചസദ്യക്ക് ശേഷം കൊടിയിറക്കത്തോടെ പെരുന്നാൾ സമാപിച്ചു.പെരുന്നാൾ തലേന്ന് ശനിയാഴ്ച സന്ധ്യാ പ്രാർത്ഥന, പ്രസംഗം , നേർച്ച വിളബലും ഉണ്ടായി.പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ. എൽദോസ് ചിറക്കുഴിയിൽ, ട്രസ്റ്റി സി.യു.ശലമോൻ ,സെക്രട്ടറി ടൈറ്റസ് ഡേവിഡ് എന്നിവരടങ്ങുന്ന മാനേജിങ് കമ്മിറ്റി നേതൃത്വം നൽകി.