26 April 2024 Friday

എം.എസ്.സി. ക്രെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാക്കളുടെ അപൂർവ്വ സംഗമം ഇരട്ടി മധുരമായി.

ckmnews

എം.എസ്.സി.  ക്രെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് ജേതാക്കളുടെ  അപൂർവ്വ സംഗമം ഇരട്ടി മധുരമായി. 


ചങ്ങരംകുളം:കാലിക്കറ്റ് സർവ്വകലാശാല എം എസ് സി  കെമിസ്ട്രിയിൽ പരീക്ഷയിൽ  ഒന്നാം റാങ്ക് കരസ്ഥമാക്കിയ നയന വിജയനെ അനുമോദിക്കാൻ എം.എൽ എ വി.ടി.ബലറാം എത്തിയത്  ക്രെമിസ്ട്രിയിൽ ഒന്നാം റാങ്ക് ജേതാക്കളുടെ സംഗമമായി.പട്ടാമ്പി ശ്രീ നീലകണ്ഠ സംസ്കൃത കോളേജിൽ നിന്നാണ്   നയന വിജയൻ ഒന്നാം റാങ്ക് നേടിയത്.അനുമോദനത്തിനിടെയാണ് 1998 ൽ ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ നിന്ന് ബി.എസ്.സി ക്രെമിസ്ട്രി പരീക്ഷയിൽ ഒന്നാം റാങ്ക് കിട്ടിയ വിവരം പങ്കുവെച്ചത് ഇരട്ടി മധുരമായി.തൃത്താല മണ്ഡലത്തിൽ തന്നെ ഇരു ജേതാക്കളുടെ സംഗമം അപൂർവ്വമായ കാഴ്ചയായി.ചാലിശ്ശേരി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലായിരുന്നു നയന പ്ലസ് ടു വരെയുള്ള   പ0നം. ബി എസ് സി ക്ക്  ഗുരുവായൂർ ലിറ്റിൽ ഫ്‌ളവർ കോളേജിലാണ്  പഠിച്ചത്.മയിലാടിക്കുന്ന് കൊണവക്കാട്ട് പറമ്പിൽ വിജയൻ  ചാലിശ്ശേരി ഹൈസ്‌കൂൾ അദ്ധ്യാപിക സുഭദ്ര എന്നിവരുടെ മൂത്ത മകളാണ് നയന.ചടങ്ങിൽ ഡിസിസി സെക്രട്ടറി ബാബു നാസർ ,

വാർഡ്‌ മെമ്പർ ഹുസൈൻ പുളി യഞ്ഞാലിൽ കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് ഷെഫീഖ് എ.എം ,

 പ്രദീപ് ചെറുവശ്ശേരി എന്നിവർ പങ്കെടുത്തു.