23 April 2024 Tuesday

ചാലിശ്ശേരി പഞ്ചായത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഓണപ്പുടവ നല്‍കി

ckmnews

ചാലിശ്ശേരി പഞ്ചായത്ത് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഓണപ്പുടവ നല്‍കി


ചങ്ങരംകുളം:കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങൾക്ക്  ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് പരിധിയിൽ നിസ്തുല സേവനം നടത്തിയ ആശാ വർക്കേഴ്സിനും പാലിയേറ്റീവ് നേഴ്സ് മാർക്കും ചാലിശ്ശേരി  ഗ്രാമ പഞ്ചായത്ത്  ഓണപ്പുടവ നൽകി ആദരിച്ചു.


കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വിവര ശേഖരണത്തിനും , അന്വേഷണങ്ങൾക്കും , കൊറന്റൈനിൽ കഴിയുന്നവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകിയും ഈ  മഹാ മാരിയെ തുടച്ച് നീക്കാൻ ആശാ വർക്കേഴ്‌സ് , നേഴ്‌സ് മാർ  എന്നിവരുടെ  സേവനങ്ങൾ  നാടിന്  മാതൃകയായിരുന്നു.


ഗ്രാമ പഞ്ചായത്തിന്റെ ഓണപ്പുടവ  വിതരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അക്ബർ ഫൈസൽ നിർവഹിച്ചു. 

 പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആനിവിനു അധ്യക്ഷത വഹിച്ചു.


സാമൂഹികാരോഗ്യകേന്ദ്രം മെഡിക്കൽ സൂപ്രഡ്  ഡേ: സുഷമ , പഞ്ചായത്തംഗളായ  വേണു കുറുപ്പത്ത്, സജിത ഉണ്ണികൃഷ്ണൻ ,സുധീഷ് ,സുനിത, സിന്ധു സുരേന്ദ്രൻ , സജിത സുനിൽ കെ.വി രത്നം , ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ്,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ , ആശാവർക്കർമാർ എന്നിവർ പങ്കെടുത്തു.